x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ 200 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

വെബ് ഡെസ്ക്
Published: August 30, 2026 02:21 AM IST | Updated: August 30, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ജി​ല്ല​യി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള 200 കോ​ടി​യോ​ളം രൂ​പ​യു​ടെ 25 പ​ദ്ധ​തി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. പു​തി​യ ക​രാ​റു​ക​ള്‍​ക്ക് ദേ​ശീ​യ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്. ഇ​തോ​ടെ പ്ലാ​ന്‍റുക​ളു​ടെ ശേ​ഷി ഉ​യ​ര്‍​ത്താ​നു​ള്ള വി​ക​സ​ന, ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ പാ​തി​വ​ഴി​യി​ലാ​യി.

അ​തേ​സ​മ​യം ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള കാ​ലാ​വ​ധി 2028 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ 2024 ഓ​ഗ​സ്റ്റി​ന് മു​മ്പ് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ പോ​ലും ഉ​റ​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ദ്ധ​തി​യി​ലൂ​ടെ ന​ല്‍​കി​യ വ​ലി​യൊ​രു വി​ഭാ​ഗം ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍​ക്കും ആ​വ​ശ്യ​മാ​യ ജ​ലം ന​ല്‍​കാ​ന്‍ ഇ​പ്പോ​ള്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ജ​ല ല​ഭ്യ​ത കു​റ​വ് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ക​യാ​ണ്. പ്ലാ​ന്‍റുക​ളു​ടെ ശേ​ഷി ഉ​യ​ര്‍​ത്തി​യാ​ല്‍ വി​ത​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു​കൂ​ടി വ​ര്‍​ധി​പ്പി​ക്കാം. അ​തി​ലേ​ക്കു​ള്ള ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​മ്പോ​ള്‍ ജി​ല്ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ 1.50 ല​ക്ഷം ഗാ​ര്‍​ഹി​ക ക​ണ​ക്ഷനു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ 3.10 ല​ക്ഷം ക​ണ​ക്ഷ​ന്‍ ന​ല്‍​കി. ഇ​നി ഒ​രു ല​ക്ഷം ക​ണ​ക്‌ഷ​ന്‍ കൂ​ടി ന​ല്‍​ക​ണം. അ​തി​ല്‍ 50,000 ക​ണ​ക്‌ഷന്‍ കൂ​ടി ന​ല്‍​കാ​നു​ള്ള ക​രാ​റാ​ണ് നി​ല​വി​ലു​ള്ള​ത്.

ബാ​ക്കി ക​ണ​ക്‌ഷൻ‍ ന​ല്‍​കാ​നു​ള്ള ടെ​ണ്ടര്‍ ക്ഷ​ണി​ക്ക​ണ​മെ​ങ്കി​ല്‍ പു​തി​യ ക​രാ​ര്‍ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ക്ക​ണം. ക​രാ​ര്‍ തു​ക വ​ന്‍ കു​ടി​ശി​ക കൂ​ടി​യ​തോ​ടെ ക​രാ​റു​കാ​ര്‍ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ന​ബാ​ര്‍​ഡ് വാ​യ്പ ഉ​പ​യോ​ഗി​ച്ച് കു​ടി​ശി​ക തീ​ര്‍​ത്ത​ത്തോ​ടെ നി​ല​വി​ലു​ള്ള ക​രാ​റി​ലെ പ്ര​വൃ​ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ലം ഇ​ല്ല. അ​തി​നാ​ല്‍ പു​തി​യ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് വാ​ട്ട​ര്‍ അഥോറിറ്റി.

Tags : Nattuvishesham DistrictNews DeepikaNews Jal Jeevan

Recent News

Corehub Up