ജെസിഐ വഴിത്തലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അമ്മമാരെ ആദരിക്കല്‍ ചടങ്ങ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യുന്നു.
വഴിത്തല: സ്വാതന്ത്ര്യദിന, ഓണാഘോഷങ്ങളുടെ ഭാഗമായി ജെസിഐ വഴിത്തലയുടെ ആഭിമുഖ്യത്തില്‍ 25 അമ്മമാരെ ആദരിച്ചു. പ്രസിഡന്റ് എബിന് ജയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ക്ലമന്റ് ഇമ്മാനുവല്‍, ചേതന്‍ റോയ്, മെല്ബിന് ഡൊമിനിക്ക്, സാന്റി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham JCI honors mothers