x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ‌​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: July 31, 2026 11:36 PM IST | Updated: July 31, 2026 11:36 PM IST

പ​ത്ത​നം​തി​ട്ട: ഏ​ഴ് വ​ർ​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണാ​ൻ അ​ഞ്ചി​ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നം. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ഡെവ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ത്തി​ന് ഫ​യ​ർ എ​ൻ​ഒ​സി, എ​സ്ടി​പി, ബി​ൽ​ഡിം​ഗ് ന​മ്പ​ർ, സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ലൈ​സ​ൻ​സ് എ​ന്നി​വ ഇ​ല്ല. ഇ​വ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക്കും.​
ഇ​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി, മു​നി​സി​പ്പാ​ലി​റ്റി സി​വി​ൽ വി​ഭാ​ഗ​ത്തി​നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നും ക​ത്തു ന​ൽ​കും.​

സാ​മൂ​ഹ്യവി​രു​ദ്ധ പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ​പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​യും സ​മീ​പി​ക്കു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​റി​യി​ച്ചു.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നകാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ആ​ശ്ര​യി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് എ​ന്ന നി​ല​യി​ൽ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​ൾ​പ്പ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബി​ൽ​ഡിം​ഗ്, ശു​ചി​മു​റി എ​ന്നി​വ​യു​ടെ ശോ​ച​നീ​യ​വ​സ്ഥ, കു​ടി​വെ​ള്ളം, വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം എ​ന്നി​വ പ​രി​ഹ​രി​ക്കാ​നും, ഗാ​രേ​ജി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, കൗ​ൺ​സി​ല​ർ ഫാ​ത്തി​മ, ഡി​ടി​ഒ,വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews bus station

Recent News

Corehub Up