ഇരിട്ടി: പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയക്ക് പത്രികാസമർപ്പണത്തോടൊപ്പമുള്ള ഫോം 26 സത്യവാങ്മൂലം ചേർക്കാൻ വിട്ടു പോയി. ഇക്കാര്യം വരണാധികാരി ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഫോറം 26 തയാറാക്കി എത്തിക്കുന്നത് വരെ ഒന്നര മണിക്കൂറോളം സ്ഥാനാർഥി ഓഫീസിൽ ഇരിക്കേണ്ടി വന്നു.
പേരാവൂർ മണ്ഡലത്തിൽ തനതായ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുവാൻ മണ്ഡലത്തെ മൂന്ന് തവണപ്രതിനിധീകരിച്ച യുഡിഎഫ് എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്ന് പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കെ.കെ. ശൈലജ പറഞ്ഞു.
വിജയിച്ചാൽ ഹെറിറ്റേജ് ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കൊട്ടിയൂരമ്പലം മാസ്റ്റർ പ്ലാൻ, ജിമ്മി ജോർജ് സ്പോർട്സ് കോംപ്ലക്സ് പഴശി ടൂറിസം ഉൾപ്പെടെ പദ്ധതികൾ നടപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
പണം, സ്വർണം, സ്ഥിര നിക്ഷേപം എന്നിവയായി കെ.കെ. ശൈലജയ്ക്ക് 54,85,053 ലക്ഷം രൂപയും ഭർത്താവിന്റെ പേരിൽ 13,42,021 ലക്ഷം രൂപയുമുണ്ട്. സ്ഥലം ,വാഹനം, വീട് എന്നിവ ഉൾപ്പെടെ സ്ഥാനാർത്ഥിയുടെ പേരിൽ 36,57,500 ലക്ഷവും ഭർത്താവിന്റെ പേരിൽ 73, 28,200 രൂപയും ഉൾപ്പെടെ മൊത്തം 1,78,12,774 കോടി രൂപയാണ് ആസ്തി . വിവിധ ബാങ്കുകളിലായി ഭർത്താവിന് 8,66,429.39 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.
Tags : nattu vishesham K.K. Shailaja Forum 26