ജനറല്‍ സെക്രട്ടറി എന്‍.വി. എല്‍ദോ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരടുക്കം: കാഞ്ഞിരടുക്കം വൈഎംസിഎയുടെ 30-ാം വാര്‍ഷികാഘോഷം വൈഎംസിഎ നാഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.വി. എല്‍ദോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിജു പോള്‍ പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
നവീകരിച്ച ഹാള്‍ വൈഎംസിഎ നാഷണല്‍ പ്രോപ്പര്‍ട്ടി ചെയര്മാന് പ്രഫ. ജോയി സി. ജോര്‍ജും ഫാമിലി മീറ്റ് നാഷണല്‍ എക്സിക്യുട്ടീവ് മെംബര്‍ ഡോ. കെ.എം. തോമസും മെറിറ്റ് ഈവനിംഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജും ഉദ്ഘാടനം ചെയ്തു. ഫാ. ജോബിന് പള്ളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങിൽ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ടൈറ്റസ് തോമസിനെ ആദരിച്ചു.
സബ് റീജണല്‍ ചെയര്മാന് സി.എം. ബൈജു, ജസ്റ്റിന് കൊട്ടുകാപ്പള്ളി, തോമസ് പൈനാപ്പള്ളി, ടോംസണ് പുത്തന്‍കാല, അജുന് ഈപ്പന്, മാനുവല്‍ കുറിച്ചിത്താനം, ടോംസണ് ടോം, മേഴ്സി ജോണ്‍, അഖില്‍ ജോണ്‍, പി.എം. അഗസ്റ്റിന്, ജോസ് പാലക്കുടി, സാബു കുഴിപ്പാല, സി.എ. പീറ്റര്‍, സന്തോഷ് പുളിയന്മാക്കല്, വി.എ. സാജു, ജയിംസ്, റോയി പുതുശേരി, ബേബി പള്ളിക്കുന്നേല്‍, സ്കറിയ തോമസ്, സജി പൂവ്വക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.