മെഡിക്കല് ക്യാമ്പ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്യുന്നു.
പുല്പ്പള്ളി: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റേയും പുല്പ്പള്ളി വെല്നസ് ആശുപത്രിയുടേയും നേതൃത്വത്തില് സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ബാബു രാജേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. അജിമോന്, സുനില് ജോര്ജ്, വി.ആര്. സതീഷ്, ശാരി ജോണി, സലീല് പൗലോസ് എന്നിവര് പ്രസംഗിച്ചു.