x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി - കു​ള​ത്തൂ​ർ​മു​ഴി ലി​ങ്ക് റോ​ഡ്

വെബ് ഡെസ്ക്
Published: August 1, 2026 12:01 AM IST | Updated: August 1, 2026 12:01 AM IST

പ്രതീകാത്മക ചിത്രം

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന കാ​​ഞ്ഞി​​ര​​പ്പ​​ള്ളി - മ​​ണി​​മ​​ല കു​​ള​​ത്തൂ​​ർ​​മു​​ഴി ക​​ർ​​ഷ​​ക സൗ​​ഹൃ​​ദ ലി​​ങ്ക് റോ​​ഡി​​ന്‍റെ ആ​​ദ്യ റീ​​ച്ച് നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മൂ​​ന്നു മാ​​സ​​ത്തി​​ന​​കം പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ വി​​ളി​​ച്ചു ചേ​​ർ​​ത്ത ഉ​​ന്ന​​ത​​ല യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

മ​​ണ്ഡ​​ല കാ​​ല​​ത്ത് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന രൂ​​ക്ഷ​​മാ​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് മു​​ന്നി​​ൽ ക​​ണ്ടും റോ​​ഡ് നി​​ർ​​മാ​​ണം വൈ​​കു​​ന്ന​​തു​​മൂ​​ലം ജ​​ന​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും നി​​ർ​​മാ​​ണം അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ എം​​എ​​ൽ​​എ നി​​ർ​​ദേ​​ശി​​ച്ചു. യോ​​ഗ​​ത്തി​​ൽ നി​​ർ​​വ​​ഹ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ കെ​​ആ​​ർ​​എ​​ഫ്ബി, കെ​​എ​​സ്ഇ​​ബി, വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി എ​​ന്നി​​വ​​യി​​ൽ നി​​ന്നു​​മു​​ള്ള മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​ങ്കെ​​ടു​​ത്തു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബൈ​​പാസു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട യോ​​ഗ​​വും ക​​ഴി​​ഞ്ഞ​​ദി​​വ​​സം പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ന്നിരുന്നു. നി​​ല​​വി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യ യോ​​ഗം വേ​​ഗം പ​​ണി പൂ​​ർ​​ത്തീ​​ക​​രി​​ക്കാൻ നി​​ർ​​വ​​ഹ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ റോ​​ഡ്സ് ആ​​ൻ​​ഡ് ബ്രി​​ഡ്ജ​​സ് കോ​​ർ​​പ്പ​​റേ​​ഷ​​ൻ കേ​​ര​​ള ലി​​മി​​റ്റ​​ഡി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി.

ആ​ദ്യ റീ​ച്ചി​ൽ എ​ട്ടു​ കി​ലോ​മീ​റ്റ​ർ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കു​​രി​​ശു​​ക​​വ​​ല മു​​ത​​ൽ മ​​ണ്ണ​​നാ​​നി പാ​​ലം വ​​രെ എ​​ട്ടു കി​​ലോ​​മീ​​റ്റ​​ർ ആ​​ണ് ആ​​ദ്യ റീ​​ച്ചി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ മ​​ണ്ണ​​നാ​​നി പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം ദൃത​​ഗ​​തി​​യി​​ൽ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ൾ മാ​​റ്റി സ്ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​യും പു​​രോ​​ഗ​​മി​​ക്കു​​ന്നു. ക​​ലു​​ങ്കു​​ക​​ളു​​ടെ​​യും ഓ​​ട​​ക​​ളു​​ടെ​​യും നി​​ർ​​മാ​​ണ​​വും പൂ​​ർ​​ത്തി​​യാ​​യി വ​​രി​​ക​​യാ​​ണ്.

Tags : Link Road NattuVishasham DistrictNews

Recent News

Corehub Up