x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സൈ​റ​ണ്‍: ഹൈ​ക്കോ​ട​തി വി​ധി​ക്കെതിരേ സു​പ്രീം​കോ​ട​തി​യു​ടെ നോട്ടീസ്


Published: May 1, 2026 07:21 AM IST | Updated: May 1, 2026 07:21 AM IST

ക​​ണ്ണൂ​​ർ: ക​​ണ്ണൂ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫീ​​സി​​ലെ സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​ത് നി​​രോ​​ധി​​ച്ചു​​കൊ​​ണ്ടു​​ള്ള കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​തി​​രേ സു​​പ്രീം​​കോ​​ട​​തി നോ​​ട്ടീ​​സ​​യ​​ച്ചു. വ​​ർ​​ഷ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന ഈ ​​ആ​​ചാ​​രം നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കോ​​ർ​​പ​​റേ​​ഷ​​ൻ ന​​ൽ​​കി​​യ ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ചാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ അ​​ര​​വി​​ന്ദ് കു​​മാ​​ർ, പി.​​ബി. വ​​രാ​​ലെ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ചി​​ന്‍റെ ന​​ട​​പ​​ടി. കോ​​ർ​​പ​​റേ​​ഷ​​ന്‍റെ അ​​പ്പീ​​ൽ പ​​രി​​ഗ​​ണി​​ച്ച സു​​പ്രീം​​കോ​​ട​​തി കേ​​സി​​ൽ എ​​തി​​ർ​​ക​​ക്ഷി​​ക​​ൾ​​ക്കു നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കാ​​ൻ നി​​ർ​​ദേ​​ശ​​വും ന​​ൽ​​കി.

ക​​ണ്ണൂ​​ർ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​വേ​​ണ്ടി മു​​സ്‌​​ലിം ലീ​​ഗ് രാ​​ജ്യ​​സ​​ഭാം​​ഗം​​കൂ​​ടി​​യാ​​യ അ​​ഡ്വ. ഹാ​​രി​​സ് ബീ​​രാ​​നാ​​ണു സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യ​​ത്. ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ൽ ഇ​​ത്ര​​യും ഉ​​യ​​ർ​​ന്ന ശ​​ബ്‌​​ദ​​ത്തി​​ൽ സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യെ​​ക്കു​​റി​​ച്ച് കോ​​ട​​തി ചി​​ല സു​​പ്ര​​ധാ​​ന ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു. ആ​​ശു​​പ​​ത്രി​​ക​​ളും സ്കൂ​​ളു​​ക​​ളും ന​​ഴ്സിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ളും സ്ഥി​​തി​​ചെ​​യ്യു​​ന്ന ന​​ഗ​​ര​​ഹൃ​​ദ​​യ​​ത്തി​​ൽ 94.9 ഡെ​​സി​​ബെ​​ൽ എ​​ന്ന ക​​ഠി​​ന​​മാ​​യ ശ​​ബ്‌​​ദ​​ത്തി​​ൽ എ​​ന്തി​​നാ​​ണ് സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​തെ​​ന്ന് കോ​​ട​​തി ആ​​രാ​​ഞ്ഞു.

ക​​ണ്ണൂ​​രി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ പാ​​ര​​ന്പ​​ര്യ​​വു​​മാ​​യും വി​​കാ​​ര​​വു​​മാ​​യും ഈ ​​സൈ​​റ​​ണ്‍ അ​​വി​​ഭാ​​ജ്യ​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു​​വെ​​ന്ന് കോ​​ർ​​പ​​റേ​​ഷ​​നു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ ഹാ​​രി​​സ് ബീ​​രാ​​ൻ വാ​​ദി​​ച്ചു. ദേ​​ശീ​​യ​​ദി​​ന​​ങ്ങ​​ളി​​ലും ര​​ക്ത​​സാ​​ക്ഷി ദി​​ന​​ത്തി​​നും പു​​റ​​മെ ത​​ളാ​​പ്പി​​ലെ ശ്രീ​​സു​​ന്ദ​​രേ​​ശ ക്ഷേ​​ത്ര​​ത്തി​​ലെ കൊ​​ടി​​യേ​​റ്റ് ച​​ട​​ങ്ങി​​നും ഈ ​​സൈ​​റ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം നി​​ല​​വി​​ൽ ശ​​ബ്‌​​ദ​​പ​​രി​​ധി 66.2 ഡെ​​സി​​ബെ​​ലാ​​യി കു​​റ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും എ​​ന്നാ​​ൽ വെ​​റും ര​​ണ്ടു വ​​രി ഉ​​ത്ത​​ര​​വി​​ലൂ​​ടെ ഹൈ​​ക്കോ​​ട​​തി ഈ ​​പാ​​ര​​ന്പ​​ര്യം ത​​ട​​ഞ്ഞു​​വെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.
സൈ​​റ​​ണി​​ന്‍റെ അ​​മി​​ത​​ശ​​ബ്‌​​ദം ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട പൊ​​തു​​താ​​ത്പ​​ര്യ​​ഹ​​ർ​​ജി​​യി​​ലാ​​യി​​രു​​ന്നു നേ​​ര​​ത്തേ ഹൈ​​ക്കോ​​ട​​തി ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തി​​യ​​ത്. സ​​മ​​യം അ​​റി​​യാ​​ൻ ആ​​ധു​​നി​​ക​​സം​​വി​​ധാ​​ന​​ങ്ങ​​ളു​​ള്ള ഇ​​ന്ന​​ത്തെ കാ​​ല​​ത്ത് ഇ​​ത്ത​​രം സൈ​​റ​​ണു​​ക​​ൾ അ​​നാ​​വ​​ശ്യ​​മാ​​ണെ​​ന്ന നി​​രീ​​ക്ഷ​​ണ​​ത്തോ​​ടെ​​യാ​​ണ് ഹൈ​​ക്കോ​​ട​​തി അ​​തു നി​​രോ​​ധി​​ച്ച​​ത്.

Tags : Kannur Corporation

Recent News

Corehub Up