x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടി​നു ന​ടു​വി​ലൊ​രു പോ​സ്റ്റ് ഓ​ഫീ​സ്; മാ​റ്റാ​ൻ സ​മ്മ​തി​ക്കാ​തെ നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: November 26, 2026 06:27 AM IST | Updated: November 26, 2026 06:27 AM IST

പ​ദ്രെ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പോ​സ്റ്റു​മാ​സ്റ്റ​ർ ജ​ഗ​ദീ​ഷ്.

പെ​ർ​ള (കാ​സ​ർ​ഗോ​ഡ്): കാ​ടി​നു ന​ടു​വി​ൽ ക​ല്ലും മ​ര​വും കൊ​ണ്ട് നി​ർ​മി​ച്ച് മു​ക​ളി​ൽ ഷീ​റ്റി​ട്ട ഒ​രു കെ​ട്ടി​ടം. സി​മ​ന്‍റ് തേ​യ്ക്കാ​ത്ത ചു​വ​രു​ക​ളും മ​രം കൊ​ണ്ടു​ള്ള അ​ഴി​ക്കൂ​ടു​മെ​ല്ലാം ചേ​ർ​ന്ന ഈ ​കെ​ട്ടി​ട​ത്തി​ന് 75 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. ഇ​തി​ലാ​ണ് എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ പ​ദ്രെ ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് 2026ൽ​നി​ന്ന് പെ​ട്ടെ​ന്ന് 1950 ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ട്ട​തു​പോ​ലെ തോ​ന്നാം. കാ​ട്ടി​ലെ ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ ന​ട​ന്നാ​ണ് ഇ​വി​ടെ​യെ​ത്തേ​ണ്ട​ത്. കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ക​ണ​ക്‌​ഷ​നോ ലൈ​റ്റു​ക​ളോ ഫാ​നു​ക​ളോ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ ഒ​ന്നു​മി​ല്ല. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ണ്ടെ​ങ്കി​ലും ഓ​രോ​ന്നി​നു​മി​ട​യി​ൽ ന​ല്ല ദൂ​ര​മു​ണ്ട്. കു​ര​ങ്ങു​ക​ളും പാ​മ്പു​ക​ളും കാ​ട്ടു​പ​ന്നി​ക​ളു​മൊ​ക്കെ ഇ​വി​ടെ പ​തി​വു കാ​ഴ്ച​യാ​ണ്. ഒ​രു ഭാ​ഗ​ത്ത് വ​ന​മേ​ഖ​ല​യും മ​റ്റൊ​രു ഭാ​ഗ​ത്ത് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​വു​മാ​ണ്. ഏ​താ​നും കി​ലോ​മീ​റ്റ​ർ മു​ന്നോ​ട്ടു​പോ​യാ​ൽ ക​ർ​ണാ​ട​ക​യി​ലെ​ത്താം.
350ഓ​ളം വീ​ടു​ക​ളാ​ണ് ഈ ​പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത്. സാ​ധാ​ര​ണ ക​ത്തു​ക​ൾ​ക്കു പു​റ​മേ ര​ജി​സ്റ്റേ​ർ​ഡ് പോ​സ്റ്റ്, സ്പീ​ഡ് പോ​സ്റ്റ് എ​ന്നി​വ അ​യ​യ്ക്കാ​നും സ്വീ​ക​രി​ക്കാ​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. പോ​സ്റ്റ് ഓ​ഫീ​സ് സേ​വിം​ഗ്സ് ബാ​ങ്ക്, റൂ​റ​ൽ പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. വൈ​ദ്യു​തി​യോ ഇ​ന്‍റ​ർ​നെ​റ്റോ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാം പേ​ന​കൊ​ണ്ട് എ​ഴു​തി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു മാ​ത്രം. ഇ​ക്കാ​ല​ത്തും പേ​ന​കൊ​ണ്ടെ​ഴു​തി ഇ​രു​മ്പി​ന്‍റെ സീ​ൽ പ​തി​ച്ച പ​ഴ​യ ത​പാ​ൽ ര​ശീ​തു​ക​ൾ കി​ട്ട​ണ​മെ​ങ്കി​ൽ ഇ​വി​ടെ വ​ന്ന് ര​ജി​സ്റ്റേ​ർ​ഡ് പോ​സ്റ്റും സ്പീ​ഡ് പോ​സ്റ്റും ബു​ക്ക് ചെ​യ്താ​ൽ മ​തി. ഇ​വി​ടെ ബു​ക്ക് ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ പെ​ർ​ള​യി​ലെ സ​ബ് പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ച് അ​വി​ടെ​വ​ച്ചാ​ണ് ത​പാ​ൽ വ​കു​പ്പി​ന്‍റെ ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

സേ​വിം​ഗ്സ് ബാ​ങ്കി​ൽ പ​ണ​മ​ട​ച്ചാ​ലും അ​തി​ന്‍റെ രേ​ഖ​ക​ൾ പെ​ർ​ള​യി​ൽ കൊ​ണ്ടു​പോ​യി കം​പ്യൂ​ട്ട​റി​ൽ ചേ​ർ​ക്കും. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള മ​ണി​യോ​ർ​ഡ​റു​ക​ളും പെ​ർ​ള​യി​ൽ​നി​ന്ന് ഇ​വി​ടെ​യെ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു പോ​സ്റ്റ് മാ​സ്റ്റ​റും ഒ​രു പോ​സ്റ്റു​മാ​നു​മാ​ണ് ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​ത്. പ​ക​ൽ​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ ന​ല്ല വെ​ളി​ച്ച​മു​ള്ള​തു​കൊ​ണ്ട് അ​വ​ർ​ക്ക് എ​ഴു​ത്തു​ജോ​ലി​ക​ൾ ചെ​യ്യാ​ൻ വി​ഷ​മ​മി​ല്ല. മ​ഴ​ക്കാ​ല​ത്ത് മി​ക്ക​പ്പോ​ഴും വി​ള​ക്ക് വേ​ണ്ടി​വ​രും. ത​ണു​പ്പു​കാ​ല​ത്ത് രാ​വി​ലെ ഇ​വി​ടം മു​ഴു​വ​നും കോ​ട​മ​ഞ്ഞ് മൂ​ടി​ക്കി​ട​ക്കു​ന്ന​തും പ​തി​വാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ളോ​ളം ഇ​വി​ടെ പോ​സ്റ്റ് മാ​സ്റ്റ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന രാ​മ​കൃ​ഷ്ണ ഭ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. ഇ​പ്പോ​ഴും 250 രൂ​പ​യാ​ണ് ഇ​തി​ന് മാ​സ​വാ​ട​ക​യാ​യി ത​പാ​ൽ​വ​കു​പ്പ് ന​ൽ​കു​ന്ന​ത്. സ​മീ​പ​പ്ര​ദേ​ശ​മാ​യ കാ​ട്ടു​കു​ക്കെ സ്വ​ദേ​ശി​യാ​യ ജ​ഗ​ദീ​ഷ് ആ​ണ് ഇ​പ്പോ​ഴ​ത്തെ പോ​സ്റ്റ് മാ​സ്റ്റ​ർ. മ​ല​യാ​ളി​യാ​യ ശി​വ​റാം ആ​ണ് പോ​സ്റ്റു​മാ​ൻ.
പ്ര​ദേ​ശ​ത്തെ സം​സാ​ര​ഭാ​ഷ​ക​ൾ ക​ന്ന​ഡ​യും തു​ളു​വും ആ​യ​തി​നാ​ൽ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യാ​ൻ ഏ​റെ വി​ഷ​മി​ച്ചി​രു​ന്ന​താ​യി ശി​വ​റാം പ​റ​യു​ന്നു. എ​ങ്കി​ലും മി​ക്ക ആ​ളു​ക​ൾ​ക്കും അ​ല്പാ​ല്പം മ​ല​യാ​ളം അ​റി​യു​ന്ന​താ​ണ് തു​ണ​യാ​യ​ത്.

വൈ​ദ്യു​തി​യും ഇ​ന്‍റ​ർ​നെ​റ്റു​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് ഈ ​പോ​സ്റ്റ് ഓ​ഫീ​സ് മാ​റ്റാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ ത​പാ​ൽ​വ​കു​പ്പ് ശ്ര​മം തു​ട​ങ്ങി​യ​താ​ണ്. എ​ന്നാ​ൽ, നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പാ​ണ് പ്ര​ശ്ന​മാ​യ​ത്.
കാ​ടി​നു ന​ടു​വി​ൽ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ആ​കെ​യു​ള്ള പൊ​തു​സ്ഥാ​പ​ന​മാ​യ പോ​സ്റ്റ് ഓ​ഫീ​സി​നെ​ക്കൂ​ടി മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, കാ​ലം ഒ​രു​പാ​ട് മാ​റു​മ്പോ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത ഈ ​കെ​ട്ടി​ട​ത്തി​ൽ ഇ​നി​യും എ​ത്ര​നാ​ൾ ഈ ​സ്ഥാ​പ​നം തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ത​പാ​ൽ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ചോ​ദ്യം.

സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ഉ​ള്ള​താ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ല​മാ​ണ് ഇ​വി​ടെ ക​ണ​ക്‌​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത്. അ​ടു​ത്തെ​വി​ടെ​യെ​ങ്കി​ലും ത​ന്നെ അ​ത്യാ​വ​ശ്യം സൗ​ക​ര്യ​മു​ള്ള ഒ​രു കെ​ട്ടി​ടം കി​ട്ടി​യാ​ൽ പോ​സ്റ്റ് ഓ​ഫീ​സ് അ​ങ്ങോ​ട്ടു മാ​റ്റാ​മെ​ന്നാ​ണ് ത​പാ​ൽ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം.

Tags : post office in the middle of the forest Nattuvishesham DistrictNews

Recent News

Corehub Up