ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ നടത്തിയ കർക്കടക ഫെസ്റ്റ്
ചപ്പാരപ്പടവ് പഞ്ചായത്ത് സിഡിഎസ്
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കർക്കിടക ആരോഗ്യ ക്ലാസും മില്ലറ്റ് സ്നാക്സ് മത്സരവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഗിരിജ സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ ക്ലാസ് നയിച്ചു.
ആലക്കോട് പഞ്ചായത്ത് സിഡിഎസ്
ആലക്കോട്: ആലക്കോട് പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ.പി. സജിനി അധ്യക്ഷത വഹിച്ചു. നെല്ലിപ്പാറ ആയുർവേദ ആശുപത്രിയിലെ ഡോ. പി.വി. റീജ കർക്കടകത്തിൽ ഇലക്കറികളും ഔഷധങ്ങളും ഉപയോഗിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. കുടുംബശ്രീ പ്രവർത്തകർ അവരുടെ ഉത്പന്നങ്ങളായ കർക്കടക ലേഹ്യം, ഇലക്കറികൾ, പത്തില തോരൻ, വിവിധയിനം ഔഷധ ചെടികൾ എന്നിവയുടെ വിൽപനയും പ്രദർശനവും നടത്തി.
വൈസ് പ്രസിഡന്റ് പി.സി. ആയിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, സിഡിഎസ് വൈസ് ചെയർപേഴ്സൺ പി.എച്ച്. ജമീല, പഞ്ചായത്ത് അസി. സെക്രട്ടറി പി.ബി. ബിനോയി, പഞ്ചായത്തംഗങ്ങളായ ലൂസി സാബു, റീമോൾ ബിജു, സോളി ജിമ്മി, സതി സജി, കെ.വി. കുഞ്ഞമ്പു എന്നിവർ പ്രസംഗിച്ചു.