കർക്കടക്കഞ്ഞി വിതരണം കെ. അമൃത ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കർക്കടക ഫെസ്റ്റിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും കർക്കടകക്കഞ്ഞി വിതരണവും സംഘടിപ്പിച്ചു. കൃഷിഭവൻ ഹാളിൽ നടത്തിയ ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് കെ. അമൃത ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസമാണ് വണ്ടൂർ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മൂന്നുദിവസത്തെ ഫെസ്റ്റിന് തുടക്കമായത്. ആദ്യദിനത്തിൽ ഇലവിഭവമേള മത്സരമാണ് സംഘടിപ്പിച്ചത്. 46 വിഭവങ്ങളിൽനിന്നാണ് വിധികർത്താക്കൾ ഒന്നും രണ്ടു മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്. സിഡിഎസ് പ്രസിഡന്റ് എം. അൻഷിദയുടെ നേതൃത്വത്തിലാണ് കർക്കടക ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Tags : Nattuvishesham Districtnews