മരിയൻ മാതൃവേദി മാലോം മേഖലയുടെ നാലാം വാർഷികാഘോഷം ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു.
മാലോം: മരിയൻ മാതൃവേദി മാലോം മേഖലയുടെ നാലാം വാർഷികാഘോഷം വള്ളിക്കടവ് സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്നമ്മ തലാപ്പിള്ളി അധ്യക്ഷത വഹിച്ചു. തലശേരി ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ഡോ. ജോബി കോവാട്ട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, രൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, മേഖല ഡയറക്ടർ ഫാ. എബിൻ മുള്ളൻകുഴി, ആനിമേറ്റർ സിസ്റ്റർ ടിസി എസ്എബിഎസ്, ഫാ. നിഖിൽ, റെജീന തെക്കേപറമ്പിൽ, ദീപ്തി കട്ടക്കയം, റെജി മഞ്ഞക്കുഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
Tags : Mathruvedi Malom Region Annual Celebration Nattuvishesham DistrictNews