ക്യാമ്പ് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കോതനല്ലൂര്‍: കെസിഎസ്എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ് ആരംഭിച്ചു. കോതനല്ലൂര്‍ തൂവാനീസാ പ്രാര്‍ഥനാലയത്തില്‍ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്മാന് ഐവിന് ഷെറിന് തയ്യില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. ലിജോ ഓടത്തങ്കല്, സംസ്ഥാന പ്രസിഡന്റ് ജോയി ഫ്രാന്‍സിസ് മുല്ലശേരി, അതിരൂപതാ ഡയറക്ടർ ഫാ. ജെഫിന് ഒഴുങ്ങാലില്‍, അതിരൂപതാ പ്രസിഡന്റ് സിസ്റ്റര്‍ മരീസ എസ്വിഎം, അതിരൂപതാ ചെയര്‍പേഴ്സണ്‍ എന്‍ഷ മരിയ റോബിന്, മറിയം റോസ്, സോയി കളമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നായി കുട്ടികളും ആനിമേറ്റേഴ്സും ഉള്‍പ്പെടെ 150 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.