കെസിവൈഎൽ മലബാർ റീജിയണിന്റെ നേതൃത്വത്തിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് കെസിവൈഎൽ മലബാർ റീജിയൺ പൂർവ നേതൃത്വ സംഗമവും ഡയറക്ടെഴ്സ്& അഡ്വൈസർസ് മീറ്റും ശ്രീപുരത്ത് നടന്നു. 50 ഓളം പേർ പങ്കെടുത്ത പരിപാടി കെസിവൈഎൽ മലബാർ റീജിയൺ ഡയറക്ടർ തോമസ് ചാക്കോ പതാക ഉയർത്തി തുടക്കം കുറിച്ചു.
കെസിവൈഎൽ. മലബാർ റീജിയൺ സെക്രട്ടറി അലൻ ബിജു കാട്ടാമല സ്വാഗതം പറഞ്ഞു. മലബാർ റീജിയൺ ചാപ്ലയിൻ ഫാ. സൈജു മേക്കര ആമുഖപ്രഭാഷണം നടത്തി. കെസിവൈഎൽ മലബാർ റീജിയൺ പ്രസിഡന്റ് ജാക്സൺ സ്റ്റീഫന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു.
മുൻകാല മലബാർ റീജിയൺ സമിതി അംഗങ്ങളായ പി.എസ്. ജോസഫ് പുതുകുളത്തിൽ, സി. സജിത എസ്ജെസി, സി. ജിൻസി എസ്വിഎം, എൻ.സി. തോമസ് നെല്ലിക്കകണ്ടത്തിൽ എന്നിവർ ആശംസകള്‍ അർപ്പിച്ചു. കെസിവൈഎൽ മലബാർ റീജിയൺ സി. അഡ്വൈസർ സി. സുനി എസ്വിഎം നന്ദി രേഖപ്പെടുത്തി.
തുടർന്ന് കെസിവൈഎൽ "ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ മാർ ജോസഫ് പണ്ടാരശേരിയുമായി മുൻകാല ഭാരവാഹികളും ഡയറക്ടേഴ്സും അഡ്വൈസസും ചർച്ചകൾ നടത്തി. അതോടൊപ്പം എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുള്ള "ഇന്റർ ആക്റ്റീവ് സെഷനും' നടത്തപ്പെട്ടു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിച്ചു.
മലബാർ റീജിയണൽ ഭാരവാഹികളായ അനീറ്റ ബിജു, അഖിൽ തോമസ്, ജ്യോതിസ് തോമസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
Tags : kcyl regional meeting