x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ൺ​ഗ്ര​സ് -എം സം​സ്കാ​ര​വേ​ദി 100 കേ​ന്ദ്ര​ങ്ങ​ളി​ൽ തൈ​ക​ൾ ന​ട്ടു


Published: June 8, 2026 04:26 AM IST | Updated: June 8, 2026 04:26 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ

കോ​ഴ​ഞ്ചേ​രി: ലോ​ക പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി 100 കേ​ന്ദ്ര​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ, കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം, ക​വി​യ​ര​ങ്ങ് എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് വ​രും​ത​ല​മു​റ​യോ​ടു​ള്ള ക​ട​മ​യാ​ണെ​ന്നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യ ജീ​വി​ത​ശൈ​ലി ഓ​രോ​രു​ത്ത​രും ശീ​ല​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ്‌ മാ​ത്യു, കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ മ​ട​ക്ക​ൽ, കെ​എ​സ് സി -​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​ന്റോ തോ​പ്പി​ൽ, കു​ള​ന​ട പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി ഭ​ദ്ര​ൻ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ വി. ​തോ​മ​സ്, അ​ടൂ​ർ രാ​മ​കൃ​ഷ്ണ​ൻ, ബാ​ബു കൊ​ച്ചു​മു​റി, ധ​ന്യ ശ​ങ്ക​രി, ബി​ജു നൈ​നാ​ൻ മ​രു​തു​ക്കു​ന്നേ​ൽ,അ​ഭി​ജി​ത് വി​ഷ്ണു, എ. ​ജെ. സൈ​മ​ൺ, വി. ​സി. തോ​മ​സ്, റെ​ജി വാ​ലേ​ൽ​പ്പ​റ​മ്പി​ൽ. ശ്യാം ​അ​ര​വി​ന്ദം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ന്നി: പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ന്നി എ​സ്എ​എ​സ് എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജി​ൽ പ​ക്ഷി വ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു നി​ർ​വ​ഹി​ച്ചു.

പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വൃ​ക്ഷ​ത്തൈ ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം പ്ര​വീ​ൺ പ്ലാ​വി​ള നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​കി​ഷോ​ർ കു​മാ​ർ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​സി​മി, കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ഡി ​അ​നി​ൽ കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​എ​ൻ. രാ​ജേ​ഷ്, ഡോ. ​എ. സോ​ന എ​ന്നി​വ​രും എ​ൻ​എ​ൻ​എ​സ്, എ​ൻ​സി​സി വോ​ള​ണ്ടി​യ​ർ​മാ​രും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up