x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ടം: ചു​ര​ത്തി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു


Published: June 8, 2026 05:38 AM IST | Updated: June 8, 2026 05:38 AM IST

അ​ടി​വാ​രം: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​ന്നാം വ​ള​വി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് റോ​ഡി​ന് കു​റു​കെ കി​ട​ന്ന​ത് കാ​ര​ണം ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കാ​റി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up