x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്ന​ങ്കോ​ട് പ​ള്ളി​യിൽ ഊ​ട്ടു​തി​രു​നാ​ളി​നു തു​ട​ക്കം


Published: June 8, 2026 06:46 AM IST | Updated: June 8, 2026 06:46 AM IST

ക​ല്ല​ടി​ക്കോ​ട്: പൊ​ന്ന​ങ്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ളി​നും ഊ​ട്ടു​നേ​ർ​ച്ച​യ്ക്കും തു​ട​ക്ക​മാ​യി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​തു​ദി​വ​സ​ത്തെ ന​വ​നാ​ൾ പ്രാ​ർ​ഥ​യു​മു​ണ്ടാ​കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30 ന്‌ ​ഫാ. ജോ​ജു ചി​രി​യം​ക​ണ്ട​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും.

നാ​ളെ ഫാ. ​മെ​ജോ മ​ഞ്ഞ​ളി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യും ബു​ധ​നാ​ഴ്ച ഫാ. ​സോ​ള​മ​ൻ മാ​പു​ഴ​ക്ക​ലി​ന്‍റെ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യും വ്യാ​ഴാ​ഴ്ച്ച ഫാ. ​ലാ​ലു ഓ​ലി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദി​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന്‌ ​ഫാ. സാ​ൻ​ജോ ചി​റ​യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ശ​നി​യാ​ഴ്ച്ച ഫാ. ​ബി​നു പൊ​ൻ​കാ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി,14ന് ​രാ​വി​ലെ പ​ത്തി​ന് ഫാ. ​നി​ർ​മ​ൽ വേ​ഴ​പ്പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ കു​ർ​ബ്ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പു വ​ണ​ക്കം, ഊ​ട്ടു​നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​കും.

Tags : nattu vishesham Ootthirun festival Ponnangodu

Recent News

Corehub Up