x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ ഓ​ഫീ​സി​നാ​യു​ള്ള വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ അ​പേ​ക്ഷ യു​ഡി​എ​ഫി​ന്‍റെ സൊ​സൈ​റ്റി ത​ള്ളി


Published: June 8, 2026 07:29 AM IST | Updated: June 8, 2026 07:29 AM IST

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ർ എം​എ​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് എം​എ​ൽ​എ ഓ​ഫീ​സി​നാ​യു​ള്ള അ​പേ​ക്ഷ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​യ്യ​ന്നൂ​ർ എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി ത​ള്ളി. സൊ​സൈ​റ്റി​യു​ടെ മെ​യി​ൻ റോ​ഡി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യാ​യി​രു​ന്നു എം​എ​ൽ​എ ഓ​ഫീ​സി​നാ​യി ചോ​ദി​ച്ച​ത്.

എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്താ​ണ് ത​ള്ളി​യ​ത്. പ​തി​നൊ​ന്നം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ര​ണ്ടു സി​പി​എ​മ്മു​കാ​രും ഒ​ന്പ​ത് യു​ഡി​എ​ഫു​കാ​രു​മാ​ണു​ള്ള​ത്. വി​ഷ​യം ച​ർ​ച്ച​യ്ക്കു വ​ന്ന​തോ​ടെ സി​പി​എം അം​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യം ശ​ക്ത​മാ​യി എ​തി​ർ​ത്തു.

എം​എ​ൽ​എ ഓ​ഫീ​സി​നാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്താ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ സൗ​ക​ര്യം കു​റ​യു​മെ​ന്നും എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് ആ​ളു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. കോ​ൺ​ഗ്ര​സ് അം​ഗം ഇ​തി​നെ എ​തി​ർ​ത്തെ​ങ്കി​ലും ജി​ല്ലാ, മ​ണ്ഡ​ല ഭാ​ര​വാ​ഹി​ക​ളും ലീ​ഗി​ന്‍റെ ജി​ല്ലാ ഭാ​ര​വാ​ഹി​യു​ൾ​പ്പ​ടെ​യു​ള്ള മ​റ്റം​ഗ​ങ്ങ​ളും മൗ​നം പാ​ലി​ച്ചു. ഇ​തോ​ടെ ഓ​ഫീ​സി​നാ​യു​ള്ള എം​എ​ൽ​എ​യു​ടെ അ​പേ​ക്ഷ നി​ര​സി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags : nattu vishesham V. Kunhikrishnan's application

Recent News

Corehub Up