x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായ ആക്രമണം: നിരവധി പേർക്കു പരിക്കേറ്റു


Published: June 8, 2026 06:44 AM IST | Updated: June 8, 2026 06:44 AM IST

പേ​രൂ​ര്‍​ക്ക​ട: വ​ലി​യ​ശാ​ല​യി​ല്‍ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ട​ടു​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. കാ​വ​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന മൂ​ന്നു​പേ​ര്‍​ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റു. മൂ​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഒ​രാ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ക​ടി​യേ​റ്റ​വ​രി​ല്‍ ഒ​രാ​ള്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ വ​ന്ന​യാ​ളും മ​റ്റു​ള്ള​വ​ര്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്തു നി​ന്ന​വ​രു​മാ​ണ്. വ​ലി​യ​ശാ​ല സ്വ​ദേ​ശി​ക​ളാ​യ മ​ധു (65), വേ​ണു​ഗോ​പാ​ല്‍ (32), വി​പി​ന്‍ (22) എ​ന്നി​വ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

മ​ധു​വി​ന്‍റെ ഇ​തു​കൈ​യി​ലെ മാം​സം നാ​യ ക​ടി​ച്ചെ​ടു​ത്തു. കൈ​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും വി​പി​ന്‍റെ​യും കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. നാ​യ പാ​ഞ്ഞു​വ​രു​ന്ന​തു ക​ണ്ട് ഇ​വ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ക​ടി​യേ​റ്റ​ശേ​ഷം ഇ​വ​ര്‍ അ​ല​റി​ക്കൊ​ണ്ട് ഓ​ടു​ന്ന​തി​നി​ടെ സ​മീ​പ​വാ​സി​ക​ള്‍ എ​ത്തു​ക​യും നാ​യ​യെ ഓ​ടി​ച്ചി​ട്ട് ത​ല്ലി​ക്കൊ​ല്ലു​ക​യു​മാ​യി​രു​ന്നു.

നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ളെ നാ​യ ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​ലി​യ​ശാ​ല വാ​ര്‍​ഡി​ല്‍ വ്യാ​പ​ക​മാ​യി തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​മു​ണ്ടെ​ന്നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും മു​ന്‍ വ​ലി​യ​ശാ​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​യ ആ​ക്ര​മി​ച്ചു; ക​ണ്ണി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ചി​കി​ത്സ​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: നാ​യ ക​ടി​ക്കാ​നോ​ടി​ച്ച വ​യോ​ധി​ക​ന് വീ​ണു പ​രി​ക്കേ​റ്റു. വീ​ഴ്ച​യ് ക്കി​ടെ നാ​യ ക​ണ്ണി​ലും ചു​ണ്ടി​ലും കൈ​യി​ലും ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍. വ​ട്ടി​യൂ​ര്‍​ക്കാ​വ് വേ​ട്ട​മു​ക്ക് ക​ട്ട​ച്ച​ല്‍ റോ​ഡ് കെ​ആ​ര്‍​ഡ​ബ്ല്യു​എ 192-ല്‍ ​താ​മ​സി​ച്ചു​വ​രു​ന്ന ച​ന്ദ്ര​നാ​ണ് (69) ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. വീ​ടി​ന്‍റെ ഗേ​റ്റ് ക​ട​ന്നു റോ​ഡി​ലേ​ക്കി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു നാ​യ്ക്കൂ​ട്ടം ച​ന്ദ്ര​നെ ക​ടി​ക്കാ​ന്‍ ഓ​ടി​ച്ച​ത്.

ഓ​ടു​ന്ന​തി​നി​ടെ വീ​ണ ച​ന്ദ്ര​നെ ഒ​രു നാ​യ ശ​രീ​ര​മാ​സ​ക​ലം ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ​വ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​റ​ച്ചു​നാ​ള്‍ മു​മ്പ് പ്ര​ദേ​ശ​ത്തെ റ​സി. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ രാ​ജ​ല​ക്ഷ്മി​യെ നാ​യ ക​ടി​ച്ചു​പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് എ​ന്‍​സി​സി ഓ​ഫീ​സി​ല്‍ ജോ​ലി​യു​ള്ള ര​ണ്ടു​പേ​രെ നാ​യ്ക്ക​ള്‍ ക​ടി​ക്കാ​നോ​ടി​ക്കു​ക​യു​ണ്ടാ​യി. നാ​യ്ക്ക​ള്‍​ക്കു സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടു​കാ​രാ​ണ് നാ​യ്ക്ക​ള്‍ ത​മ്പ​ടി​ക്കു​ന്ന​തി​നു കാ​ര​ണ​ക്കാ​രെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്ദ്ര​ന്‍റെ കാ​ഴ്ച ശ​ക്തി തി​രി​കെ ല​ഭി​ക്കു​മോ​യെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ച​ന്ദ്ര​ന്‍റെ ചി​കി​ത്സ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും നാ​യ്ക്ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്നു നീ​ക്കാനു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up