ഇരിട്ടി: തലശേരി അതിരൂപതയിലെ കെസിവൈഎം-എസ്എംവൈഎം പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് "ഗ്രീൻ ട്രെക്ക് 26' എന്ന പേരിൽ മഴയാത്ര നടത്തി.പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു.
കുന്നോത്ത് ഫൊറോനയുടെ ആതിഥേയത്വത്തിൽ വാണിയപ്പാറ പുല്ലൻപാറ തട്ട് വനത്തിലേക്ക് നടത്തിയ മഴയാത്രയ്ക്ക് അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റ സന്ദേശം യുവജനങ്ങളിലേക്ക് എത്തിക്കുക, പ്രകൃതിയേയും വനസമ്പത്തിനെയും അടുത്തറിയാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അതിരൂപതാതല പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്.
വനം വകുപ്പ് കൊട്ടിയൂർ റേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ 150 ഓളം യുവജനങ്ങൾ പങ്കെടുത്തു. പൊതുസ്ഥലങ്ങൾ ശുചീകരിച്ച് ജനശ്രദ്ധ നേടിയ വ്ലോഗർ എം. വിവേകാനന്ദൻ മുഖ്യാതിഥിയായിരുന്നു. കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ആമുഖപ്രഭാഷണം നടത്തി.
കുന്നോത്ത് ഫൊറോന ഡയറക്ടർ ഫാ. ജിൽബർട്ട്, കുന്നോത്ത് ഫൊറോന പ്രസിഡന്റ് അമൽ ആന്റണി, അയ്യൻകുന്ന് പഞ്ചായത്തംഗം ഷിബോ കൊച്ചുവേലിക്കകത്ത്, വനം വകുപ്പ് ഓഫീസർ സുനിൽ കുമാർ, അതിരൂപത ജനറൽ സെക്രട്ടറി ജിസ്മോൻ കുരീക്കാട്ടിൽ, ട്രഷറർ ബിബിൻ പീടിയേക്കൽ, ഫൊറോന ജനറൽ സെക്രട്ടറി ഐഷർ, വാണിയപ്പാറ യൂണിറ്റ് പ്രസിഡന്റ് സാം എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham KCYM