x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ ​പീ​ഡ​ന​ം: ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ


Published: June 8, 2026 07:33 AM IST | Updated: June 8, 2026 07:33 AM IST

ത​ല​ശേ​രി: സ്ത്രീ ​പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി പ​ത്തു​വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം ജി​ല്ല​യി​ലെ പെ​ര​ഞ്ഞാ​ട് പെ​രി​മ​ൺ സ്വ​ദേ​ശി അ​ഷ​റ​ഫി​നെ​യാ​ണ് (47) ത​ല​ശേ​രി എ​സ്എ​ച്ച്ഒ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

2016 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​സ്ഐ കെ. ​അ​ശ്വ​തി, എ​എ​സ്പി യു​ടെ ക്രൈം ​സ്‌​ക്വാ​ഡി​ലെ എ​സ്ഐ എം.​പി. പി ​സൈ​ഫു​ദീ​ൻ, പ്രൊ​ബേ​ഷ​ൻ എ​സ്ഐ​മാ​രാ​യ പി.​ആ​ർ. ര​ഞ്ജി​ത്ത്, ഗി​രി​ലാ​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ, നി​ധീ​ഷ് ആ​ല​ക്ക​ണ്ടി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : nattu vishesham Accused who went missing after

Recent News

Corehub Up