x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാ​ത​യും സൈ​ക്കി​ൾ​ട്രാ​ക്കും പാ​ർ​ക്കിം​ഗ് ഏ​രി​യ​യാ​യി

ജോ​സ് ചാ​ല​ക്ക​ൽ
Published: June 8, 2026 06:42 AM IST | Updated: June 8, 2026 06:42 AM IST

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യി​ലൊ​ന്നാ​യ സൈ​ക്കി​ൾ​ട്രാ​ക്കും ന​ട​പ്പാ​ത​യും​പ​ണി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പാ​ല​ക്കാ​ട് ചി​ന്മ​യ കോ​ള​ജ് മു​ത​ൽ മ​ല​മ്പു​ഴ നൂ​റ​ടി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് ന​ട​പ്പാ​ത​യും സൈ​ക്കി​ൾ​ട്രാ​ക്കും പ​ണി തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ തോ​ടു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ലം​പ​ണി ചി​ല​തു​മു​ട​ങ്ങി, മ​റ്റു​ചി​ല​ത് പ​ണി തീ​ർ​ന്നി​ട്ടു​മി​ല്ല. പ​ണി​ത സ്ഥ​ല​ങ്ങ​ളി​ലാ​ക​ട്ടെ മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ​ക​യ​റി പൊ​ളി​യു​ക​യും കു​ണ്ടും കു​ഴി​യും നി​റ​യുകയും ചെയ്തു. പൊ​ന്ത​ക്കാ​ടു​ക​ൾ​ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​വു​മാ​യി.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞു തു​ട​ങ്ങി. വൃ​ത്തി​യു​ള്ള ഭാ​ഗ​ത്താ​ണെ​ങ്കി​ൽ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗും ബ​ജ്ജി​ക്ക​ട​ക​ളും നി​റ​ഞ്ഞു.ഇ​ങ്ങ​നെ​യാ​യാ​ൽ എ​ങ്ങി​നെ രാ​വി​ലെ​യും വൈ​കീ​ട്ടു​മു​ള്ള ന​ട​ത്ത​വും സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്തു​മെ​ന്നു ന​ട​ത്ത​ക്കാ​രും സൈ​ക്കി​ൾ​സ​വാ​രി​ക്കാ​രും ചോ​ദി​ക്കു​ന്നു. പാ​ല​ക്കാ​ട്- മ​ല​മ്പു​ഴ- ക​ഞ്ചി​ക്കോ​ട് പ്ര​ധാ​ന റോ​ഡാ​ണ് നൂ​റ​ടി റോ​ഡ്.

അ​തു​കൊ​ണ്ട് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള​ട​ക്കം ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തി​നാ​ൽ റോ​ഡി​ലി​റ​ങ്ങി​യു​ള്ള ന​ട​ത്ത​വും സൈ​ക്കി​ൾ​സ​വാ​രി​യും ഭീ​തി​യോ​ടെ​യാ​ണ്.
ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ വേ​ണ്ട​ത്ര പാ​ർ​ക്കിം​ഗ്സൗ​ക​ര്യം വേ​ണ​മെ​ന്ന നി​യ​മം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ഇ​വി​ടെ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​റ​ക​ട​ക്കം ചി​ല​പ്പോ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​തു കാ​ണാം.

യാ​ത്രാ​ത​ട​സ​മു​ണ്ടാ​ക്കു​ന്ന അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും പെ​ട്ടി​ക്ക​ട​ക​ളും മാ​റ്റി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും സൈ​ക്കി​ൾ സ​വാ​രി​ക്കാ​രും സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ​യും ട്രാ​ഫി​ക് പോ​ലീ​സും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

K-Rail Survey

Tags : sidewalk and cycle track parking area.

Recent News

Corehub Up