x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി​യു​ടെ കാ​വ​ലാ​ളാ​ക​ണം: ഡപ്യൂട്ടി കളക്ടർ


Published: June 8, 2026 06:42 AM IST | Updated: June 8, 2026 06:42 AM IST

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​വ​യി​ത്രി​യു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി​യു​ടെ കാ​വ​ലാ​ളാ​ക​ണ​മെ​ന്ന് ക​വ​യി​ത്രി​യും ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ ക​ബ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ് കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ന്‍റെ മൈ​ക്രാ ലെ​വ​ൽ വീ​ടും വി​ദ്യാ​ല​യ​ങ്ങ​ളു​മാ​ണ്. ശു​ചി​ത്വ ബോ​ധ​മു​ള്ള ത​ല​മു​റ​യു​ടെ സൃ​ഷ്ടി​യു​ടെ അ​ടി​സ്ഥാ​ന​വും വി​ദ്യാ​ല​യ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​എ​സ്. ത്രേ​സ്യാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ.​സി. അ​ജീ​ഷ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​യ്ജ​ലോ മാ​ത്യു, ഡോ. ​ജി​ബു തോ​മ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജു​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

20 അ​ടി വ​ലു​പ്പ​ത്തി​ൽ നി​ർ​മി​ച്ച കാ​ൻ​വാ​സി​ൽ അ​തി​ഥി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചി​ത്രം​വ​ര​ച്ച് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സീ​ഡ് നി​ർ​മാ​ണം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വി​വി​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up