പാലക്കാട്: വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രാപ്തിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ വിശുദ്ധയുടെ തിരുശേഷിപ്പ് വണക്കവും തിരുനാളാഘോഷവും ഭക്തിനിർഭരമായി നടത്തി.
വിശുദ്ധയുടെ തിരുശേഷിപ്പും തിരുസ്വരൂപവും കഴിഞ്ഞദിവസം കത്തീഡ്രലിലേക്ക് ആഘോഷപൂർവം സ്വീകരിച്ചുകൊണ്ടുവന്ന് പ്രധാന ബലിപീഠത്തിനരികെ പ്രതിഷ്ഠിച്ചു.
ഇന്നലെ നടന്ന തിരുനാൾ ദിനാചരണത്തിൽ വിശുദ്ധ കുർബാന, നൊവേന, പ്രത്യേക പ്രാർഥനകൾ, തിരുശേഷിപ്പ് വണക്കം, നേർച്ച വെഞ്ചിരിപ്പ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഭക്തിപരമായ ശുശ്രൂഷകൾ നടത്തി.
രാവിലെ 6.30ന് അർപ്പിച്ച വിശുദ്ധ കുർബാനയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് ഒന്പതിനു നടന്ന വിശുദ്ധ കുർബാനയിലും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.
തിരുനാളാഘോഷങ്ങൾക്ക് കത്തീഡ്രൽ വികാരിയും വൈദികരും സന്യസ്തരും വിവിധ സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി.
Tags : nattu vishesham Holy Relics Feast of the Annunciation