നെടുമങ്ങാട്: വഴയില - പഴകുറ്റി നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കരകുളത്ത് പ്രധാന റോഡ് അടച്ചതോടെ സമാന്തരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഇട റോഡുകൾ തകർന്നു.
കരകുളം പാലം ജംഗ്ഷനിൽ കെൽട്രോൺ ജംഗ്ഷനിൽ ഇറങ്ങുന്ന തൈപ്പിലാമൂട് തമ്പുരാൻ നട റോഡ്, അയണിക്കാട് തമ്പുരാൻ റോഡ് എന്നി വയാണ് തകർന്നത്. ഈ രണ്ടു റോഡുകളിലൂടെയും സഞ്ചരിച്ചാണ് മെയിൻ റോഡിൽ എത്തിച്ചേരുന്നത്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറുമുൾപ്പെടെയുള്ള വാഹനങ്ങൾ വളരെ പണിപ്പെട്ടാണ് ഇതുവഴി പോകുന്നത്. പല വാഹനങ്ങളും പകുതി വഴിയിൽ അപകടത്തിൽപ്പെടുന്നതും പതിവാണ്.
ഇരുചക്ര വാഹന യാത്രക്കാർ റോഡിലെ ഗർത്തങ്ങളിൽപ്പെട്ടു വീഴുന്നത് നിത്യ സംഭവമായി. കരകുളം പഞ്ചായത്തിനാണ് ഈ രണ്ട് റോഡുകളുടെയും നിർമാണ ചുമതല. നിരവധി പരാതികൾ ഉയർന്നിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല.
മഴക്കാലമായതോടെ റോഡുകളെല്ലാം ചെളിക്കുളമായിരിക്കു കയാണ്. വലിയ കുഴികളും മെറ്റലുകളും നിറഞ്ഞ റോഡുകളിലൂടെയുള്ള ദുഷ്കരമാണ്. ഓടകളി ല്ലാത്തതുമൂലം റോഡിന്റെ മധ്യഭാഗത്തു കൂടിയാണ് വെള്ളം മൊഴുകു ന്നത്. ഇത് റോഡിന്റെ മറ്റു ഭാഗങ്ങളും പൊട്ടിപ്പൊളിയാൻ കാരണമാകുന്നുണ്ട്.
വഴയില്ല -പഴകുറ്റി നാലുവരി പാതയുടെ നിർമാണവും കരകുളം മേൽപ്പാലം നിർമാണവും പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നിരിക്കെ അടിയന്തരമായി സമാന്തര ഇട റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമാണെ ന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നു നാട്ടുകാർ പറഞ്ഞു.