മട്ടന്നൂർ: എടയന്നൂരിൽ കനത്ത മഴയിൽ പഴയ കെട്ടിടം തകർന്നുവീണു.മട്ടന്നൂർ കണ്ണൂർ റോഡിൽ എടയന്നൂർ ടൗണിലെ റുഖിയയുടെ ഉടമസ്ഥതയിലുള്ള ഇരുനില ഓടുമേഞ്ഞ കെട്ടിടമാണ് തകർന്നത്.
പഴയ കെട്ടിടമായതിനാൽ പൂട്ടിയിട്ട നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഒന്നാം നിലയുടെ ഒരു ഭാഗം തകരുകയും ഞായറാഴ്ച രാവിലെ വീണ്ടും കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും തകർന്നുവീഴുകയുമായിരുന്നു. സംഭവത്തെ തുടർന്ന് അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കെട്ടിടത്തിന്റെ ഓടുകൾ നീക്കം ചെയ്തു.
Tags : nattu vishesham Building collapsed