x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് : ആ​റു​കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു, 12 ഫോ​ണു​ക​ള്‍ പി​ടി​കൂ​ടി


Published: June 8, 2026 05:36 AM IST | Updated: June 8, 2026 05:36 AM IST

കോ​ഴി​ക്കോ​ട്: കേ​ര​ള പോ​ലീ​സി​ന്‍റെ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​ത്യേ​ക പ​രി​ശോ​ധ​നാ ന​ട​പ​ടി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കു​ട്ടി​ക​ളു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​വ​രെ ഓ​ണ്‍​ലൈ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ഓ​ണ്‍​ലൈ​ന്‍ ലൈം​ഗി​ക ചൂ​ഷ​ണം, കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, കൈ​മാ​റ്റം, സം​ഭ​ര​ണം തു​ട​ങ്ങി​യ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.
കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​കെ 12 റെ​യ്ഡു​ക​ള്‍ ന​ട​ത്തു​ക​യും പ​രി​ശോ​ധ​ന​ക​ളി​ല്‍ ഏ​ഴു​മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ആ​ക്ട് 2000ലെ ​പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up