x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ക​ര​ക​യ​റു​ന്ന​താ​യി കി​യാ​ൽ


Published: July 9, 2026 01:38 AM IST | Updated: July 9, 2026 01:38 AM IST

മ​ട്ട​ന്നൂ​ർ: സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ക​ര​ക​യ​റു​ക​യാ​ണെ​ന്ന് വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യാ​യ കി​യാ​ൽ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ഈ​വ​ർ​ഷം മാ​ർ​ച്ചി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 92 ശ​ത​മാ​നം കു​റ​വാ​ണ് ക​ണ്ണൂ​രി​ലു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി ഏ​റ്റ​വും ബാ​ധി​ച്ച​ത് ക​ണ്ണൂ​രി​നെ​യാ​ണ്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 47 ശ​ത​മാ​ന​വും കൊ​ച്ചി​യി​ൽ 37 ശ​ത​മാ​ന​വും കു​റ​വാ​ണു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ 39 ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വു​ണ്ടാ​യി.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ആ​കെ 62 ശ​ത​മാ​നം കു​റ​വാ​ണ് ക​ണ്ണൂ​രി​ലു​ണ്ടാ​യ​ത്. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 12 ശ​ത​മാ​നം മാ​ത്ര​മാ​ണ് കു​റ​ഞ്ഞ​ത്. പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഏ​പ്രി​ലി​ൽ 19 ശ​ത​മാ​നം യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ചു. മേ​യി​ൽ 45 ശ​ത​മാ​ന​വും ജൂ​ണി​ൽ 65 ശ​ത​മാ​ന​വും വ​ർ​ധ​ന​വു​ണ്ടാ​യി.

ഈ ​മാ​സം 95 ശ​ത​മാ​നം സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​രു​മാ​ന​ത്തി​ലും വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും സു​സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​ന് കി​യാ​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ച് സു​താ​ര്യ​ത​യോ​ടെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കി​യാ​ൽ എം​ഡി സി. ​ദി​നേ​ശ്കു​മാ​ർ അ​റി​യി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up