എംസി റോഡില്‍ കോടിമതയിലെ പുതിയ പാലത്തില്‍ ടാറിംഗ് ആരംഭിച്ചപ്പോള്‍.
കോട്ടയം: ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ധാരണയില്‍ കോടിമത പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താനുള്ള നിര്‍മാണ പ്രവൃത്തികൾ മാറ്റിവച്ചു. കോടിമത പഴയപാലത്തിന്റെ അപ്രോച്ച് റോഡിലെ ടാറിംഗിന്റെ അടിവശം ഇടിഞ്ഞുതാഴ്ന്നത് അപകടാവസ്ഥയിൽ തുടരുകയാണ്.
ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നവീകരണം നടത്താന്‍ തീരുമാനിച്ചത്. ഗതാഗതം വഴിതിരിച്ചുവിട്ട് ഇന്നലെ മുതല്‍ അറ്റകുറ്റപ്പണി നടത്താനാണ് എന്‍എച്ച് അധികൃതര്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ഗതാഗതം വഴിതിരിച്ചുവിട്ട് നവീകരണം നടത്തുന്നത് കോട്ടയം നഗരത്തില്‍ കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിവിധ കോണുകളില്‍നിന്ന് അഭിപ്രായം ഉയര്‍ന്നതോടെ അറ്റകുറ്റപ്പണികള്‍ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തതിനുശേഷം അറ്റകുറ്റപ്പണികള്‍ ആരംഭിക്കാനാണ് ഇപ്പോൾ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്ക് കോടിമതയില്‍ ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പൊടുന്നനേയുള്ള നിയന്ത്രണവും ക്രമീകരണങ്ങളും നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് അറ്റകുറ്റപ്പണികൾ മാറ്റിവച്ചത്.
പുതിയ തീരുമാനപ്രകാരം അടുത്ത ആഴ്ചയിൽ പുതിയ പാലത്തിന്റെ ടാറിംഗ് ജോലികള്‍ പൂർത്തിയാക്കി എത്രയും വേഗം ഗതാഗതത്തിനു തുറന്നുകൊടുക്കും. പുതിയ പാലം വഴി ഗതാഗതം ആരംഭിക്കുമ്പോള്‍ എസ്എന്‍ സ്ക്വയറിന്റെ ഭാഗത്ത് ഡിവൈഡര്‍ നിര്‍മിച്ച് വാഹനങ്ങള്‍ പ്രവേശിക്കുന്നത് സംബന്ധിച്ചു വേണ്ടക്രമീകരണങ്ങളും ചെയ്യും.
തുടര്‍ന്ന് പുതിയ പാലത്തിന്റെ ഉദ്ഘാടനശേഷമാവും പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്തുന്ന ജോലികള്‍ ആരംഭിക്കുന്നത്.
ഇന്നലെ രാവിലെ ജില്ലാ കളക്ടറും പിബ്ല്യുഡി ഉദ്യോഗസ്ഥരും കോടിമത സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
Tags : Local News Nattuvishesham Kottayam