x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടൻ പശുക്കളുടെ പരിപാലകൻ മുരളീധരൻനായർക്ക് ഗോപാൽ രത്നപുരസ്കാരം

വെബ് ഡെസ്ക്
Published: November 22, 2026 11:35 PM IST | Updated: November 22, 2026 11:35 PM IST

മു​ര​ളീ​ധ​ര​ൻ​നാ​യ​ർ എ​ട്ടു​വ​യ​സു​ള്ള ഗീ​ർ​പ​ശു​വി​നൊ​പ്പം.

വൈ​ക്കം: വം​ശ​നാ​ശം നേ​രി​ടു​ന്ന​നാ​ട​ൻ പ​ശു ഇ​ന​ങ്ങ​ളെ തി​രി​ച്ചു​പി​ടി​ച്ച് ശു​ദ്ധ​മാ​യ പാ​ലും പാ​ലു​ത്​പ​ന്ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ പ്ര​യ​ത്നി​ക്കു​ന്ന ആം​റോ ഗ്രൂ​പ്പ് സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ വൈ​ക്കം സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്ക് മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗോ​പാ​ൽ ര​ത്‌​ന പു​ര​സ്കാ​രം.

ത​ദ്ദേ​ശി​യ ക​ന്നു​കാ​ലി എ​രു​മ ഇ​ന​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ ക്ഷീ​ര ക​ർ​ഷ​ക​നാ​ണ് മു​ര​ളീ​ധ​ര​ൻ​നാ​യ​ർ. ക​ന്നു​കാ​ലി, ക്ഷീ​ര മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​ക​ളി​ൽ ഒ​ന്നാ​യ ഈ ​പു​ര​സ്കാ​രം

രാ​ഷ്‌​ട്രീ​യ ഗോ​കു​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന വ​കു​പ്പാ​ണ് ന​ൽ​കു​ന്ന​ത്. ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യ ന​വം​ബ​ർ 26ന് ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

ലോ​ജി​സ്റ്റി​ക്സി​ൽ നി​ന്നും കോ​ക്ക്പി​റ്റി​ൽ നി​ന്നും ക​ന്നു​കാ​ലി തൊ​ഴു​ത്തി​ലേ​ക്കു​ള്ള മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ യാ​ത്ര​വേ​റി​ട്ട​താ​ണ്. ആ​ഗോ​ള ലോ​ജി​സ്റ്റി​ക്സ് സ്ഥാ​പ​നം കെ​ട്ടി​പ്പ​ടു​ത്ത അ​ദ്ദേ​ഹം പൈ​ല​റ്റ് പ​രി​ശീ​ല​ന സ്കൂ​ൾ സ്ഥാ​പി​ക്കു​ക​യും സ്വ​യം പൈ​ല​റ്റാ​യി വി​മാ​നം പ​റ​ത്തു​ക​യും ചെ​യ്തു. ഇ​ന്ന് രാ​ജ്യ​ത്തെ മു​ൻ​നി​ര ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ നാ​ട​ൻ പ​ശു ഇ​ന​ങ്ങ​ളെ തി​രി​കെ കൊ​ണ്ടു​വ​രി​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018ൽ ​ഇ​ല​ഞ്ഞി​യി​ലും വൈ​ക്ക​ത്തു​മാ​യി അ​ദ്ദേ​ഹം ആം​റോ ഡെ​യ​റീ​സ് ആ​രം​ഭി​ച്ചു.

അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ ത​ദ്ദേ​ശീ​യ ഇ​ന​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​ണ് ഗോ​പാ​ൽ ര​ത്ന പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത. രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മുള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത സ്കോ​ർ​കാ​ർ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഫാ​മു​ക​ൾ ദേ​ശീ​യ ക്ഷീ​ര​വി​ക​സ​ന ബോ​ർ​ഡ് (NDDB) നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യും ദേ​ശീ​യ അ​വാ​ർ​ഡ് ക​മ്മി​റ്റി​യും വി​ല​യി​രു​ത്തി​യാ​ണ് റാ​ങ്ക് നി​ശ്ച​യി​ച്ച​ത്. വി​ദേ​ശ സ​ങ്ക​ര ഇ​ന​ങ്ങ​ളെ​ക്കാ​ൾ ത​ദ്ദേ​ശീ​യ ഇ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി വ​ള​ർ​ത്തു​ന്ന​തി​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത, ക​ന്നു​കാ​ലി പ​രി​പാ​ല​നം, ഗ്രാ​മീ​ണ ക്ഷീ​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കു​ള്ള സം​ഭാ​വ​ന എ​ന്നി​വ​യ്ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ര​ളീ​ധ​ര​ൻ​നാ​യ​രെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ഞ്ചുല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് ഗോ​പാ​ൽ ര​ത്‌​ന പു​ര​സ്കാ​രം. ഭാ​ര്യ ഗീ​ത കാ​ൻ​സ​ർ ബാ​ധി​ത​യാ​യ​പ്പോ​ൾ ശു​ദ്ധ​മാ​യ പാ​ൽ ന​ൽ​കാ​ൻ വേ​ണ്ടി വെ​ച്ചൂ​ർ​പ​ശു​വി​നെ​യും ഗീ​ർ​പ​ശു​വി​നെ​യും വ​ള​ർ​ത്തി​യാ​ണ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് പ​ദ​മൂ​ന്നി​യ​ത്. ഭാ​ര്യ​യു​ടെ ആ​ക​സ്മി​ക​മാ​യ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​കെ ഉ​ല​ഞ്ഞു​പോ​യ അ​ദ്ദേ​ഹം ഭാ​ര്യ​യു​ടെ സ്‌​മ​ര​ണ​യ്ക്കാ​യി ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച് കാ​ൻ​സ​ർ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി ഫാം ​വി​പു​ല​പ്പെ​ടു​ത്തി ഫാ​മി​ൽ നി​ന്നു​ള്ള വ​രു​മാ​നം ട്ര​സ്റ്റി​ലൂ​ടെ വി​നി​യോ​ഗി​ച്ചു വ​രി​ക​യാ​ണ്.

ഇ​ന്ന് വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര​യി​ലും പെ​രു​വ ഇ​ല​ഞ്ഞി​യി​ലെ ഫാ​മി​ലു​മാ​യി എ​ച്ച് എ​ഫ്, ഗീ​ർ വെ​ച്ചൂ​ർ പ​ശു ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 550ഓ​ളം പ​ശു​ക്ക​ളു​ണ്ട്. ഇ​തി​ൽ നൂ​റോ​ളം പ​ശു​ക്ക​ൾ ജ​നു​വ​രി​യോ​ടെ പ്ര​സ​വി​ക്കു​ന്ന​തോ​ടെ ഫാ​മി​ലെ പ​ശു​ക്ക​ളു​ടെ എ​ണ്ണം ഇ​നി​യു​മേ​റും. ദി​നം​പ്ര​തി 2000ലി​റ്റ​ർ പാ​ലും അ​നു​ബ​ന്ധ ഉത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്. വി​ദേ​ശ ക​ന്നു​കാ​ലി ഇ​ന​ങ്ങ​ളു​ടെ വ്യാ​പ​നം മൂ​ലം രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും പോ​ഷ​ക​മൂ​ല്യ​വു​മേ​റി​യ പാ​ൽ ന​ൽ​കി​വ​ന്ന നാ​ട​ൻ ക​ന്നു​കാ​ലി ഇ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ്റി​യ​റ്റു​പോ​കു​ന്ന നാ​ട​ൻ ക​ന്നു​കാ​ലി ഇ​ന​ങ്ങ​ളെ തൊ​ഴു​ത്തി​ലെ​ത്തി​ക്കാ​നു​ള്ള മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ ഉ​ദ്യ​മം ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ലോ​ജി​സ്റ്റി​ക്സ് രം​ഗ​ത്ത് ഏ​റെ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ച താ​ൻ വി​മാ​നം പ​റ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട​ൻ പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സം​തൃ​പ്തി മ​റ്റൊ​ന്നി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യി​ലെ നാ​ട​ൻ പ​ശു ഇ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ഓ​രോ ക​ർ​ഷ​ക​നു​മു​ള്ള​താ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്നും മു​ര​ളീ​ധ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

2004ൽ ​ദു​ബാ​യി​ൽ സ്ഥാ​പി​ത​മാ​യ ആം​റോ ഗ്രൂ​പ്പ്ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് ഷി​പ്പിം​ഗ്, വ്യോ​മ​യാ​നം, ക്ഷീ​ര​മേ​ഖ​ല എ​ന്നീ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ്. 300ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള ഗ്രൂ​പ്പ് 100ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags : Gopal Ratna Award for Muralidharan Nair Award NattuVishesham DistrictNews

Recent News

Corehub Up