x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവമ്പാടിയിലെ പോ​ളി​ടെ​ക്നി​ക്: യോ​ഗം ചേ​ർ​ന്നു

വെബ്ഡസ്ക്
Published: November 28, 2026 07:15 AM IST | Updated: November 28, 2026 07:15 AM IST

തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഉ​ദ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ

മു​ക്കം: തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ന് 2015ൽ ​അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ത്ര​യും വേ​ഗം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഉ​ദ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​പി. ചാ​ന്ദ്‌​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പെ​ഷ്യ​ൽ ഓ​ഫി​സ​ർ ഡോ. ​ജൗ​ഹ​ർ അ​ലി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

നേ​ര​ത്തെ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ദ്ധ​തി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചേ​ന്ദ​മം​ഗ​ല്ലൂ​രി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ കോ​ള​ജ് ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥി​രം കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി ക​ണ്ടെ​ത്തി ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി​യാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. ചേ​ന്ദ​മം​ഗ​ല്ലൂ​രി​ലെ മം​ഗ​ല​ശേ​രി തോ​ട്ടം ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം വ​നം, റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. 11 വ​ർ​ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യ പ​ദ്ധ​തി​ക്ക് ചേ​ന്ദ​മം​ഗ​ല്ലൂ​രി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും ഇ​തി​നാ​യി എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മം​ഗ​ല​ശേ​രി തോ​ട്ട​ത്തി​ന് പു​റ​മെ ചേ​ന്ദ​മം​ഗ​ല്ലൂ​ർ മേ​ഖ​ല​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ്പെ​ഷ്യ​ൽ ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. 2015-ൽ ​അ​ന്ന​ത്തെ എം​എ​ൽ​എ മോ​യി​ൻ​കു​ട്ടി​യു​ടെ കാ​ല​ത്ത് തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​നി​യും വൈ​കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​യ​നാ​ട് ലോ​ക്‌​സ​ഭാം​ഗം പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ പ​ദ്ധ​തി​ക​ളി​ലൂ​ടെ ധ​ന​സ​ഹാ​യം ക​ണ്ടെ​ത്തു​ന്ന​തി​നും മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ഷ​ഫീ​ഖ് മാ​ടാ​യി, എ.​പി. ന​സീം, ബ​നൂ​ജ വ​ട​ക്കു​വീ​ട്ടി​ൽ, ഷ​രീ​ഫ് വെ​ണ്ണ​ക്കോ​ട്, ജ​സീ​ല അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Polytechnic in Thiruvambady nattu vishesham local news Polytechnic in Thiruvambady

Recent News

Corehub Up