ടികെ കോളനി-മെഡിക്കൽ കോളജ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പൂക്കോട്ടുംപാടം: അമരമ്പലം ടികെ കോളനിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വഴി കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസ് പുനരാരംഭിച്ചു. ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിലച്ചുപോയ സര്‍വിസുകള്‍ പുനസ്ഥാപിക്കുമെന്ന് നേരത്തെ നല്കിയ ഉറപ്പ് പാലിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.
അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ അധ്യക്ഷത വഹിച്ചു. 56 സര്‍വിസുകള്‍ ഉണ്ടായിരുന്ന നിലമ്പൂര്‍ മേഖലയില്‍ 35 ആയി ചുരുങ്ങിയിരുന്നു. ഇതില്‍ എട്ട് സര്‍വിസുകള്‍ പുനസ്ഥാപിച്ചിട്ടുണ്ട്.
കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേമ്പില്‍ രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമീര്‍ വള്ളിക്കാടന്, സ്ഥിരംസമിതി അധ്യക്ഷ കെ. ബിന്ദു, വാര്‍ഡ് അംഗം രമ്യ, മുന്‍ പഞ്ചായത്ത് അംഗം വി. കെ. ബാലസുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.