കൊളത്തൂര്‍: പെരിന്തല്‍മണ്ണ- വളാഞ്ചേരി റൂട്ടില്‍ രണ്ട് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. ഗതാഗത മന്ത്രിക്ക് നല്കിയ പ്രത്യേക നിവേദനത്തെത്തുടര്‍ന്നാണ് നടപടി. സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് ഇന്ന് രാവിലെ ഒന്‍പതിന് എംഎല്‍എ നിര്‍വഹിക്കും. കോവിഡിന് മുന്‍പ് 11 ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ലോക്ഡൗണിന് ശേഷം സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചിരുന്നു.
ഇതുമൂലം പ്രദേശത്തെ സ്കൂളുകള്‍, കോളജുകള്‍, എംഇഎസ് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും രോഗികളും അടക്കമുള്ള യാത്രക്കാര്‍ കടുത്ത യാത്രാദുരിതത്തിലായിരുന്നു.
തുടര്‍ന്ന് ജനപ്രതിനിധികളും യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും ഉന്നയിച്ച ആവശ്യവും എംഎല്‍എയുടെ ഇടപെടലുമാണ് ബസുകള്‍ പുനരാരംഭിക്കാന്‍ വഴിയൊരുക്കിയത്.
Tags : Nattuvishesham Districtnews KSRTC