x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി പ​തി​നേ​ഴാം വ​ര്‍​ഷ​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: July 31, 2026 01:46 AM IST | Updated: July 31, 2026 01:46 AM IST

ഹോം​ഷോ​പ്പ് പ​ദ്ധ​തി​ ഭാ​ഗ​മാ​യി ഉ​ത്പ​ന്ന വി​ൽ​പ്പ​ന ന​ട​ത്തു​ന്ന അം​ഗ​ങ്ങ​ൾ.

കോ​ഴി​ക്കോ​ട്: കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ കോ​ഴി​ക്കോ​ടി​ന്‍റെ ഹോം​ഷോ​പ്പ് പ​ദ്ധ​തി പ​തി​നേ​ഴാം വ​ര്‍​ഷ​ത്തി​ലേ​ക്ക്. മൂ​ന്ന് ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഏ​ഴ് ഉ​ത്പ​ന്ന​ങ്ങ​ളും 25 ഹോം​ഷോ​പ്പ് ഉ​ട​മ​ക​ളു​മാ​യി 2009 ജൂ​ലൈ 29ന് ​കൊ​യി​ലാ​ണ്ടി​യി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​ന്ന് 130 ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന 60 ല​ധി​കം ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളാ​യി വ​ള​ര്‍​ന്ന​ത്.

ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​ത​ക​ളും അ​വ വീ​ടു​ക​ള്‍ ക​യ​റി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ 1500ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്ന് ഹോം​ഷോ​പ്പ് പ​ദ്ധ​തി. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ​ഠ​ന​സം​ഘ​ങ്ങ​ളാ​ണ് ഹോം​ഷോ​പ്പ് പ​ദ്ധ​തി​യെ കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തി​യ​ത്. സ്‌​കോ​ച്ച് ഓ​ര്‍​ഡ​ര്‍ ഓ​ഫ് മെ​റി​റ്റ് ദേ​ശീ​യ അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും പ​ദ്ധ​തി​യെ തേ​ടി​യെ​ത്തി.

വീ​ടു​ക​ളി​ല്‍ ഉ​ത്പ​ന്ന വി​ത​ര​ണം ന​ട​ത്തു​ന്ന ഹോം​ഷോ​പ്പ് ഓ​ണ​ര്‍​മാ​ര്‍​ക്കാ​യി മാ​നേ​ജ്‌​മെ​ന്‍റ് ടീം ​ഏ​ര്‍​പ്പെ​ടു​ത്തി​യ ക്ഷേ​മ-​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളാ​ണ് കു​ടും​ബ​ശ്രീ​യു​ടെ മ​റ്റു പ​ദ്ധ​തി​ക​ളി​ല്‍​നി​ന്ന് ഹോം​ഷോ​പ്പ് പ​ദ്ധ​തി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. "ശ്രീ​നി​ധി' എ​ന്ന പേ​രി​ല്‍ ഹോം​ഷോ​പ്പ് ഉ​ട​മ​ക​ള്‍​ക്കു​ള്ള സ​മ്പാ​ദ്യ​പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി, ഹോം​ഷോ​പ്പ് ഉ​ട​മ​ക​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മു​ള്ള ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി എ​ന്നി​വ​യും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പോ​കു​ന്നു.

വീ​ട്ടി​ലി​രു​ന്ന് സ​മ​യ​ത്തി​നും സൗ​ക​ര്യ​ത്തി​നു​മ​നു​സ​രി​ച്ച് വ​നി​ത​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ലാ​കെ വി​പ​ണി ക​ണ്ടെ​ത്താ​നാ​വു​ക​യും ബ​ദ​ല്‍ വി​പ​ണ​ന രീ​തി​യി​ലൂ​ടെ വ​രു​മാ​നം നേ​ടാ​നാ​വു​ക​യും ചെ​യ്യു​ന്നു എ​ന്ന​താ​ണ് പ​ദ്ധ​തി​യെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത്.

 

Tags : Nattuvishesham Districtnews Kudumbashree

Recent News

Corehub Up