x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കു​ഴി​യി​ൽ കാ​ട​റിയാൻ നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ


Published: July 9, 2026 02:56 AM IST | Updated: July 9, 2026 02:56 AM IST

വ​ട​ക്ക​ഞ്ചേ​രി: പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലു​ള​ള പാ​ല​ക്കു​ഴി​യി​ലെ സോ​ളാ​ര്‍ വേ​ലി​യു​ടെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ടി വൃ​ത്തി​യാ​ക്കി തൃ​ശൂ​ര്‍ ഗ​വ. ലോ ​കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ മാ​തൃ​ക​യാ​യി. പ്ര​കൃ​തി പ​ഠ​ന പ​രി​സ്ഥി​തി പു​ന​സ്ഥാ​പ​ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പാ​ല​ക്കു​ഴി താ​ണി​ച്ചു​വ​ടു മു​ത​ല്‍ പു​ല്ലം​പ​രു​ത വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഫെ​ന്‍​സിം​ഗ് വൃ​ത്തി​യാ​ക്കി​യ​ത്. ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം റി​ന്‍​സി ജോ​യ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ള​ക​ര ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ബി.​എ​സ്. ഭ​ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​രു​ണി​മ രാ​ജ​ന്‍ , സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എ​ല്‍. ലി​ന്‍റോ, ഇ.​പി. പ്ര​തീ​ഷ്, എ​ന്‍​എ​സ്എ​സ് പ്ര​തി​നി​ധി സ​ന്തോ​ഷ് പ്ര​സം​ഗി​ച്ചു.

കാ​ന​ന​യാ​ത്ര​യ്ക്കും വി​ത്തൂ​ട്ടി​നും ഗ്രേ​ഡ് സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജെ. ശ്രീ​ജി​ത്ത്, ഫോ​റ​സ്റ്റ് ബീ​റ്റ് അ​സി​സ്റ്റ​ന്‍റ് കെ.​വി. ര​ജ​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvisesham District News

Recent News

Corehub Up