x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ലി​പീ​ഠ​ ന​വീ​ക​ര​ണ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 30, 2026 12:41 AM IST | Updated: August 30, 2026 12:41 AM IST

ക​ല്ലു​ങ്ക​ത്ര മ​ർ​ത്ത​മ​റി​യം സിം​ഹാ​സ​ന പ​ള്ളി​യു​ടെ അ​ങ്ക​ണ​ത്തി​ൽ 19ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ പ​രു​മ​ല തി​രു​മേ​നി സ്ഥാ​പി​ച്ച് വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച ബ​ലി​പീ​ഠം.

Aഅ​യ്മ​നം: ക​ല്ലു​ങ്ക​ത്ര മ​ർ​ത്ത​മ​റി​യം സിം​ഹാ​സ​ന പ​ള്ളി​യു​ടെ അ​ങ്ക​ണ​ത്തി​ൽ 19ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​നം 1897ൽ ​പ​രു​മ​ല തി​രു​മേ​നി സ്ഥാ​പി​ച്ച് വി​ശു​ദ്ധ കൂ​ർ​ബാ​ന അ​ർ​പ്പി​ച്ച ബ​ലി​പീ​ഠം, അ​തി​ന്‍റെ പൗ​രാ​ണി​ക​ത​യും വി​ശു​ദ്ധി​യും ഒ​ട്ടും ത​ന്നെ ചോ​ർ​ന്നു പോ​കാ​തെ ന​വീ​ക​രി​ക്കു​ന്നു. ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ തി ​മോ​ത്തി​യോ​സ് ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തും.

ധ്യാ​ന നി​ല​യ​മാ​യാ​ണ് പു​തു​ക്കി നി​ർ​മി​ക്കു​ന്ന​ത്. ട്രി​നി​റ്റി ഫ​ണ്ട്സ് സി​ഇ​ഒ ര​ഞ്ജി​ത് പ​ന്ന​യ്ക്ക​ലും കു​ടും​ബ​വു​മാ​ണ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്. പ​രു​മ​ല തി​രു​മേ​നി സ്ഥാ​പി​ച്ച ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പൊ​ളി​ഞ്ഞു പോ​യി​രു​ന്നു. എ​ന്നാ​ൽ ബ​ലി​പീ​ഠം ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ദ്ബ​ഹ​യു​ടെ ഭാ​ഗം, ഇ​ന്നും ച​രി​ത്ര സാ​ക്ഷി​യാ​യി നി​ല​കൊ​ള്ളു​ന്നു.

1876ൽ ​മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​യി അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ട്ട തി​രു​മേ​നി അ​നേ​കം പ​ള്ളി​ക്കൂ​ട​ങ്ങ​ളും ഇ​ത്ത​രം ദൈ​വാ​ല​യ​ങ്ങ​ളും സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ന്നും നി​ലനി​ൽ​ക്കു​ന്ന ബ​ലി​പീ​ഠം ഇ​തു മാ​ത്ര​മാ​ണെ​ന്ന് വി​കാ​രി ഫാ. ​ജോ​സി ഏ​ബ്ര​ഹാം അ​ട്ട​ച്ചി​റ പ​റ​ഞ്ഞു. യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യു​ടെ നാ​മ​ത്തി​ലാ​ണ് ഈ ​ബ​ലി​പീ​ഠം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി ജ​ല​മാ​ർ​ഗം ക​ല്ലു​ങ്ക​ത്ര പ​ള്ളി​യി​ൽ വ​ന്ന് പ​ല ത​വ​ണ താ​മ​സി​ക്കു​ക​യും ക​ൽ​പ​ന​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ദ്ദേ​ഹ​വും പി​ന്നീ​ട് യാ​ക്കോ​ബാ​യ സ​ഭ​യി​ലെ പ​ല തി​രു​മേ​നി​മാ​രും താ​മ​സി​ച്ചി​രു​ന്ന മാ​ളി​ക ഇ​പ്പോ​ഴും ച​രി​ത്ര സ്‌​മാ​ര​ക​മാ​യി പ​ള്ളി അ​ങ്ക​ണ​ത്തി​ലു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews renovation

Recent News

Corehub Up