x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന് നേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: October 5, 2026 11:37 PM IST | Updated: October 5, 2026 11:37 PM IST

കോ​ഴി​ക്കോ​ട്: ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍​ക്കെ​തി​രാ​യ സ​മ​ര​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും സം​ഘ​ട​നാ​ശേ​ഷി വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നു​മാ​യ ഭാ​വി​പ​രി​പാ​ടി​ക​ള്‍ രൂ​പ​പ്പെ​ടു​ത്താ​നു​മു​ള്ള റി​പ്പോ​ര്‍​ട്ടും ച​ര്‍​ച്ച​യു​മാ​ണ് സി​പി​എം കോ​ഴി​ക്കോ​ട് വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം നാ​ളെ എ​കെ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ടി.​പി. ദാ​സ​ന്‍ ന​ഗ​റി​ല്‍ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന്‌ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ഷ്ട്രീ​യ​സം​ഘ​ട​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. റി​പ്പോ​ര്‍​ട്ടി​ന്മേ​ലു​ള്ള ഗ്രൂ​പ്പ് ച​ര്‍​ച്ച​യും പൊ​തു​ച​ര്‍​ച്ച​യു​മാ​ണ് വി​പു​ലീ​കൃ​ത യോ​ഗ​ത്തി​ന്‍റെ മു​ഖ്യ അ​ജ​ണ്ട.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ലെ ബ​ഹു​ജ​ന പ്ര​ശ്ന​ങ്ങ​ളേ​റ്റെ​ടു​ക്കാ​നും രാ​ഷ്ട്രീ​യ ക​ട​മ​ക​ള്‍ നി​ര്‍​വ​ഹി​ക്കാ​നും പ​ര്യാ​പ്ത​മാ​യ രീ​തി​യി​ല്‍ ജി​ല്ല​യി​ലെ പാ​ര്‍​ട്ടി സം​വി​ധാ​ന​ത്തെ മാ​റ്റി​യെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ സം​ഘ​ട​നാ ന​ട​പ​ടി​ക​ള്‍​ക്ക് വി​പു​ലീ​കൃ​ത​യോ​ഗം രൂ​പം ന​ല്‍​കും. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കും യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു​മെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി എം.​മെ​ഹ​ബൂ​ബ്, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ്, എ. ​പ്ര​ദീ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Leaders say measure

Recent News

Corehub Up