x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​ന്ത​ട്ട​യി​ല്‍ പു​ലി പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു

വെബ് ഡെസ്ക്
Published: August 30, 2026 04:22 AM IST | Updated: August 30, 2026 04:22 AM IST

പെ​രു​ന്ത​ട്ട​യി​ല്‍ പ​തി​ഞ്ഞ പു​ലി​യു​ടെ കാ​ല്‍​പ്പാ​ട്.

ക​ല്‍​പ്പ​റ്റ: പെ​രു​ന്ത​ട്ട​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ​പു​ലി പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു. കാ​ക്ക​ഞ്ചേ​രി വി​ജ​യ​ന്‍ തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. ഇ​ന്നെ​ല പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.

രാ​വി​ലെ വീ​ട്ടു​കാ​ര്‍ തൊ​ഴു​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​ക്കി​ടാ​വ് ച​ത്ത​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തൊ​ഴു​ത്തി​ലും പ​രി​സ​ര​ത്തും പ​തി​ഞ്ഞ കാ​ല്‍​പ്പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച വ​ന​പാ​ല​ക​രാ​ണ് പ​ശു​ക്കി​ടാ​വി​നെ ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

പു​ലി സാ​ന്നി​ധ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​നം വ​കു​പ്പ് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി. പെ​രു​ന്ത​ട്ട​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടു​ത്ത​കാ​ല​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം വ​ര്‍​ധി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ​പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചും പ്ര​ത്യേ​ക വ​ന​പാ​ല​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചും പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് വ​നം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Leopard kills

Recent News

Corehub Up