x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി


Published: June 30, 2026 07:17 AM IST | Updated: June 30, 2026 07:17 AM IST

ചെ​ന്പേ​രി ല​യ​ൺ​സ് ക്ല​ബ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ചെ​മ്പേ​രി മെ​ഡോ​സ് പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് മു​ൻ ഗ​വ​ർ​ണ​ർ

ചെ​മ്പേ​രി: ചെ​ന്പേ​രി ല​യ​ൺ​സ് ക്ല​ബ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ചെ​മ്പേ​രി മെ​ഡോ​സ് പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് മു​ൻ ഗ​വ​ർ​ണ​ർ ഡോ. ​എ​സ്. രാ​ജീ​വും ഭാ​ര്യ ഡോ. ​ബാ​ലാ​മ​ണി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ർ​വീ​സ് പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് അം​ഗം ത്രേ​സ്യ അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. സ​ർ​വീ​സ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പൂ​പ്പ​റ​ന്പ് ഏ​രു​വേ​ശി പി​എ​ച്ച്‌​സി​ക്ക് വീ​ൽ​ചെ​യ​ർ കൈ​മാ​റി. ല​യ​ൺ​സ് ക്ല​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​ൺ, റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു അ​ഭി​ലാ​ഷ്, സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ വ​സ​ന്ത​രാ​ജ്, ബി​നോ​യ് തോ​മ​സ്, ജി​ജി ഏ​ബ്ര​ഹാം, ജോ​ഷി കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ മെം​ബ​ർ​മാ​രാ​യ ബെ​ന്നി മ​ടു​ക്ക​ക്കു​ഴി, റോ​യി മ​റ്റ​ത്തി​ൻ​ക​ര, ഷാ​ജി അ​റ​യ്ക്ക​ൽ എ​ന്നി​വ​രെ ഡോ. ​രാ​ജീ​വ് ഇ​ൻ​ഡ​ക്ട് ചെ​യ്തു. മെം​ബ​ർ​മാ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.
ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​വീ​സ് പ്രോ​ജ​ക്ടി​ന് നേ​തൃ​ത്വം ന​ൽ​കി​യ സ​ജി സ​ക്ക​റി​യാ​സ്, ഷാ​ജി പാ​റ​മ്പു​ഴ, മാ​ർ​ട്ടി​ൻ മാ​ത്യു കോ​ട്ട​യി​ൽ എ​ന്നി​വ​രെ ഡോ. ​രാ​ജീ​വ് മൊ​മെ​ന്‍റോ​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ബി​നോ​യ് തോ​മ​സ്, സോ​യി​ച്ച​ൻ അ​ഗ​സ്റ്റി​ൻ, മൈ​ക്കി​ൾ ചാ​ക്കോ, ബി​ൽ​ബി​റ്റ് മാ​ത്യു, ഷാ​ജി പാ​റ​മ്പു​ഴ, വി.​പി. ത​മ്പാ​ൻ, ഐ​സ​ക് മ​ണി​മ​ല, വി​നു മ​ണി​മ​ല, സോ​ജ​ൻ ജോ​സ​ഫ്. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഭാ​ര​വാ​ഹി​ക​ൾ: ജോ​ഷി കു​ന്ന​ത്ത്-​പ്ര​സി​ഡ​ന്‍റ്, ജി​ജി ഏ​ബ്ര​ഹാം-​സെ​ക്ര​ട്ട​റി, പോ​ൾ തോ​മ​സ്-​ട്ര​ഷ​റ​ർ.

Tags : nattuvishesham district news

Recent News

Corehub Up