x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ണ്ണ​പ്പാ​റ മ​ല​യാ​റ്റു​ക​ര​യി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ


Published: July 9, 2026 01:12 AM IST | Updated: July 9, 2026 01:12 AM IST

എ​ണ്ണ​പ്പാ​റ: മ​ല​യാ​റ്റു​ക​ര ഉ​ന്ന​തി​ക്കു സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ക​ർ​ഷ​ക​നാ​യ ജോ​സാ​ണ് രാ​വി​ലെ പ​ത്ര​മെ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ മ​ല​യാ​റ്റു​ക​ര​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യി പു​ലി​യെ ക​ണ്ട​ത്. സ​മീ​പ​വാ​സി​യാ​യ മ​ട​യ​നും അ​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു.

തു​ട​ർ​ന്ന് മ​രു​തോം സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​മ്പ​ല​ത്ത​റ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ളോ മ​റ്റ​ട​യാ​ള​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല. നാ​ട്ടു​കാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗി​നു പോ​കു​ന്ന​വ​ർ ഹെ​ഡ് ലൈ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യോ തെ​രു​വു​നാ​യ്ക്ക​ളു​ടെ​യോ മ​റ്റു ജീ​വി​ക​ളു​ടെ​യോ ക​ര​ച്ചി​ൽ കേ​ട്ടാ​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

Tags : Nattuvisesham District News

Recent News

Corehub Up