ബസിന്റെ വശത്തേക്ക് ലോറി ഇടിച്ച് കയറിയ നിലയില്‍.
കുണ്ടറ : കുന്നത്തൂര്‍ തൊളിക്കല്‍ പൈപ്പ് മുക്കില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട് നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചുകയറി.
സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ വന്ന ബുള്ളറ്റും തകര്‍ന്നു.
കൊട്ടാരക്കരയില്‍ നിന്ന് ഭരണിക്കാവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലേക്കാണ് നിയന്ത്രണം വിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയത്. ബസ് ഡ്രൈവര്‍ മഹേഷിനും യാത്രക്കാരായ ബിന്ദു, സുരേന്ദ്രന്, രാജന് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം ഒഴിവാക്കാന്‍ ബസ് റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇതുവഴി എത്തിയ പിങ്ക് പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന പൈപ്പ്മുക്ക് സ്വദേശി ജയകൃഷ്ണന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴി വായി.