പ്രതീകാത്മക ചിത്രം
തൃശൂർ: ചില്ലിചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരു കുറവാണെന്ന് ആരോപിച്ച് ഹോട്ടലിൽ അക്രമം. അത്താണി മിണാലൂരിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാറിൽ ഇന്നലെ വൈകീട്ട് അഞ്ചോടെയാണു സംഭവം. ആക്രമണത്തിൽ ഹോ ട്ടൽ ഉടമ കരുമത്ര വെളുത്താട്ടിൽ മുഹമ്മദിന്റെ മകൻ സുഹൈബ് (മുജീബ്- 40), സുഹൃത്ത് കരുമത്ര കൊക്കർണിക്കൽ റഷീദ് (39) എന്നിവർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ഹോട്ടൽ ജീവനക്കാർക്കും പരിക്കുണ്ട്.
സംഭവത്തിൽ കടങ്ങോട് ചെമ്പയിൽ ഷെഫീക്ക് (33), കരിയന്നൂർ സ്വദേശി അലി അക്ബർ (35), കരിയന്നൂർ കള്ളിവളപ്പിൽ ഷബീർ (22), കരിയന്നൂർ ചെമ്പ്രൂർ വീട്ടിൽ ഇജാബ് (23) എന്നിവർക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. രണ്ടു കാറുകളിലായെത്തിയ ഏഴംഗസംഘമാണ് ആക്രമണം നടത്തിയത്.
Tags : Local News Nattuvishesham Attack Minalur