x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ര​ത്തി​ല്‍ യു​വാ​ക്ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ കാ​ര്‍ യാ​ത്ര

വെബ് ഡെസ്ക്
Published: September 2, 2026 02:03 AM IST | Updated: September 2, 2026 02:03 AM IST

താമരശേരി ചു​ര​ത്തി​ല്‍ യു​വാ​ക്ക​ള്‍ ന​ട​ത്തി​യ അ​പ​ക​ട​യാ​ത്ര​യു​ടെ ദൃ​ശ്യം.

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ കാ​റി​ന്‍റെ ഡോ​റി​ലി​രു​ന്ന് യു​വാ​ക്ക​ളു​ടെ അ​പ​ക​ട​യാ​ത്ര. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. നി​ര​ന്ത​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്കേ​റി​യ ചു​രം റോ​ഡി​ലാ​ണ് മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ല്‍ യു​വാ​ക്ക​ള്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ചു​ര​മി​റ​ങ്ങി വ​ന്ന കാ​റി​ന്‍റെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്നാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ യാ​ത്ര ചെ​യ്ത​ത്.

മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​യി​രു​ന്നു അ​പ​ക​ട​യാ​ത്ര. കാ​റി​നു തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ ആ​ളു​ക​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി തു​ട​ങ്ങി.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up