x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​ണി​യി​ൽ മെ​ഡി​കെ​യ​ർ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 02:04 AM IST | Updated: September 2, 2026 02:04 AM IST

മെ​ഡി​കെ​യ​ർ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: അ​ർ​ഹ​രാ​യ​വ​ർ​ക്കെ​ല്ലാം സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴി​ക്കോ​ട് ഈ​സ്റ്റ് മ​ല​യ​മ്മ​യി​ൽ ആ​രം​ഭി​ച്ച പ​ട്ടാ​ണി​യി​ൽ മെ​ഡി​കെ​യ​ർ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ആ​തു​ര സേ​വ​ന രം​ഗ​ത്തേ​ക്ക് പ​ട്ടാ​ണി​യി​ൽ മെ​ഡി​കെ​യ​ർ പോ​ലു​ള്ള സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ട്ടാ​ണി​യി​ൽ മെ​ഡി കെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദിഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം എം.​കെ. രാ​ഘ​വ​ൻ എം​പി​യും ഫി​സി​യോ​തെ​റാ​പ്പി - റി​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി​യും നി​ർ​വ​ഹി​ച്ചു.
പാ​ലി​യേ​റ്റീ​വ് കെ​യ​ർ വാ​ഹ​ന​ങ്ങ​ൾ താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​യ്‌​സ് വ​യ​ലി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ എം.​എ.​റ​സാ​ഖ് , സി.​കെ. കാ​സിം, അ​ഡ്വ. കെ.​പ്ര​വീ​ൺ​കു​മാ​ർ, അ​ഡ്വ. കെ. ​ജ​യ​ന്ത്, വി.​ടി. സൂ​ര​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ, പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ മ​റ്റു ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up