കോഴിക്കോട് ലുലുമാളില്‍ ആരംഭിക്കുന്ന ലുലു ഓണ്‍ സെയിലിന്റെ വിളംബരാര്ഥം സംഘടിപ്പിച്ച വിളംബര ജാഥ കോഴിക്കോട് ലുലുമാള്‍ റീജണല്‍ ഡയറക്ടര്‍ ഷെരീഫ് മാട്ടില്‍ ഫ
കോഴിക്കോട്: ലുലു ഓണ്‍ സെയിലിനെ വരവേല്‍ക്കാന്‍ വിളംബര ജാഥ സംഘടിപ്പിച്ച് കോഴിക്കോട് ലുലുമാള്‍. കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സംഘടിപ്പിച്ച വിളംബര ജാഥ ലുലു കോഴിക്കോട് റീജണല്‍ ഡയറക്ടര്‍ ഷെരീഫ് മാട്ടില്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഒന്‍പതു മുതല്‍ 12 വരെ അരങ്ങേറുന്ന ലുലു ഓണ്‍ സെയിലില്‍ ലുലു മാളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഷോപ്പുകളും അന്താരാഷ്ട്ര, ദേശീയ ബ്രാന്‍ഡുകളും ഓഫര്‍ മേളയുടെ ഭാഗമാകും.
50 ശതമാനം വരെ വിലക്കുറവില്‍ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. കൂടാതെ എന്‍ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോറുകളില്‍ നിന്ന് 50 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാം.
ലുലു കണക്ട് സ്റ്റോറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ 50 ശതമാനം വിലക്കുറവില്‍ വാങ്ങാനും അവസരമൊരുങ്ങും.
Tags : Local News Nattuvishesham Kozhikode