x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​പി.​ മാ​ധ​വ​ൻ ന​ല്ലൊ​രു കലാകാരനെന്നു മ​ധു

സ്വ​ന്തം ലേ​ഖി​ക
Published: January 7, 2026 07:29 AM IST | Updated: January 7, 2026 07:29 AM IST

തി​രുവനന്തപുരം: ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​മാ സ്റ്റു​ഡി​യോ​യി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത് ടി.​പി. മാ​ധ​വ​ൻ പാ​ടി അ​ഭി​ന​യി​ച്ച, "ധീ​ര സ​മീ​രേ യ​മു​നാ തീ​രെ' എ​ന്ന സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തോ​ടെ ആ​യി​രു​ന്നു​വെ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു. ടി.​പി.​ മാ​ധ​വ​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്കാ​രം വ​ള​രെ​യേ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​രം പ​റ​ഞ്ഞു.

ന​ട​നും ച​ല​ച്ചി​ത്ര താ​ര സം​ഘ​ട​ന​യാ​യ "അ​മ്മ'​യു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യും ഗാ​ന്ധി​ഭ​വ​ൻ അം​ഗ​വും ആ​യി​രു​ന്ന ടി.​പി. മാ​ധ​വ​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഗാ​ന്ധി​ഭ​വ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ "ഗാ​ന്ധി​ഭ​വ​ൻ - ടി.​പി. മാ​ധ​വ​ൻ നാ​ഷ​ണ​ൽ അ​വാ​ർ​ഡ്' ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ണ്ണ​മൂ​ല​യി​ലെ മ​ധു​വി​ന്‍റെ വ​സ​തി​യാ​യ "ശി​വ​ഭ​വ​നി'​ൽ ആ​യി​രു​ന്നു ച​ട​ങ്ങ്. 25,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഗാ​ന്ധി​ഭ​വ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി. ​ശ​ശി​കു​മാ​ർ, സി​ഇഒ ​വി​ൻ​സ​ന്‍റ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ധു​വി​ന് സ​മ്മാ​നി​ച്ചു.

ച​ല​ച്ചി​ത്ര രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള​താ​യിരുന്നു പുരസ്കാരം."തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് ടി.​പി.​ മാ​ധ​വ​നും ഞാ​നും. എ​ങ്കി​ലും ഞ​ങ്ങ​ൾ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും കൊ​ൽ​ക്ക​ത്ത​യി​ൽവ​ച്ചാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് ടി.​പി. മാ​ധ​വ​ൻ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

' ടി.​പി. മാ​ധ​വ​നു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് മ​ധു പ​റ​ഞ്ഞു. താ​ൻ സം​വി​ധാ​നം ചെ​യ്ത പ്രി​യ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക ന​ടി ലി​ല്ലി ച​ക്ര​വ​ർ​ത്തി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് ടി.​പി. മാ​ധ​വ​ൻ കാ​ര​ണ​മാ​യെ​ന്നും മ​ധു ചൂ​ണ്ടി​ക്കാ​ട്ടി. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ "അ​മ്മ'​യു​ടെ ആ​ദ്യ സെ​ക്ര​ട്ട​റി​യാ​യ ടി.പി. മാ​ധ​വ​ൻ മി​ക​ച്ച സം​ഘാ​ട​ക​ൻ കൂ​ടി​യാ​യി​രു​ന്നു.

ന​ല്ലൊ​രു ക​ലാ​കാ​ര​നും മ​നു​ഷ്യ​നും ആ​യി​രു​ന്നു ടി.​പി. മാ​ധ​വ​ൻ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​ താ​ൻ ആ​ദ്യം പ​രി​ച​യ​പ്പെ​ടു​മ്പോ​ൾ ത​ന്നെ ടി.​പി.​ മാ​ധ​വ​ൻ വി​വാ​ഹ​മോ​ചി​ത​നാ​യി​രു​ന്നു. പി​ന്നീ​ട് ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞാ​ണു താ​ൻ നി​ർ​മാണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച "കാ​മം ക്രോ​ധം മോ​ഹം' എ​ന്ന സി​നി​മ​യി​ലൂ​ടെ ടി.​പി. മാ​ധ​വ​ൻ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. കു​ടും​ബ​വു​മാ​യു​ള്ള അ​ക​ൽ​ച്ച ടി.​പി. മാ​ധ​വ​ന്‍റെ അ​വ​സാ​ന കാ​ല​ത്തെ വ​ലി​യ വേ​ദ​ന ആ​യി​രു​ന്നു​വെ​ന്നും മ​ധു വ്യ​ക്ത​മാ​ക്കി.
ഗാ​ന്ധി​ഭ​വ​നി​ൽ ടി.​പി. മാ​ധ​വ​ൻ താ​മ​സി​ച്ചി​രു​ന്ന മു​റി ഒ​രു തി​യേ​റ്റ​റാ​യി മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും തീ​യേ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ട​നെ ന​ട​ക്കുമെ​ന്നും ഡോ.​ഷാ​ഹി​ദാ ക​മാ​ൽ പ​റ​ഞ്ഞു. ഗാ​ന്ധി​ഭ​വ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ വി.​സി. സു​രേ​ഷ്, അ​സി​. സെ​ക്ര​ട്ട​റി ജി. ​ഭു​വ​നച​ന്ദ്ര​ൻ, വ​യ​ലാ​ർ സാം​സ്കാ​രി​ക സ​മി​തി സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham T.P. Madhavan good artist

Recent News

Corehub Up