x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളി​ല്‍ ചി​രി​യും ചി​ന്ത​യും ഉ​ണ​ര്‍​ത്തി മാ​ജി​ക്കും മെ​​ന്‍റ​ലി​സ​വും

വെബ് ഡെസ്ക്
Published: July 31, 2026 10:54 PM IST | Updated: July 31, 2026 10:54 PM IST

ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം കലാസാഹിത്യവേദി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം

പെ​രി​ന്ത​ല്‍​മ​ണ്ണ: വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന മാ​ജി​ക് കു​ട്ടി​ക​ളി​ല്‍ വെ​റും കൗ​തു​ക​ത്തി​ന് മാ​ത്ര​മ​ല്ല, മ​റി​ച്ച് ചി​ന്തി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും യു​ക്തി​പൂ​ര്‍​വം ക​ണ്ടെ​ത്താ​നും പ്രേ​രി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ പ​ഠ​ന​മാ​ധ്യ​മം കൂ​ടി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി.

മാ​ജി​ക്കി​നെ​ക്കു​റി​ച്ചും മെ​ന്‍റ​ലി​സ​ത്തെ​ക്കു​റി​ച്ചും കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തി​യ പ​രി​പാ​ടി ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ.​ടി. കു​ഞ്ഞി​മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​​ന്‍റ് അ​നൂ​പ്, ​പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ വി​നോ​ദ​നു​ണ്ണി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ തെ​ക്ക​ത്ത് ഉ​സ്മാ​ന്‍, ബി​ന്ദു പ​രി​യാ​പു​ര​ത്ത്, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​നും മ​ജീ​ഷ്യ​നു​മാ​യ പ്ര​ജി​ത് മു​ല്ല​ക്ക​ല്‍, സ്വാ​തി​ജി​ത്ത്, സൂ​ര്യ​ജി​ത്ത്, ശ്രേ​യ പ്ര​ജീ​ല്‍, ശ്രാ​വ​ണ്‍ പ്ര​ജീ​ല്‍ എ​ന്നി​വ​ര്‍ മാ​ജി​ക് ആ​ൻഡ് മെ​​ന്‍റ​ലി​സം പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham Districtnews Magic and

Recent News

Corehub Up