x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ; ആ​വേ​ശ​മാ​യി വി​ളം​ബ​ര ജാ​ഥ

വെബ് ഡെസ്ക്
Published: July 31, 2026 02:13 AM IST | Updated: July 31, 2026 02:13 AM IST

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ വി​ളം​ബ​ര ജാ​ഥ.

കോ​ട​ഞ്ചേ​രി: വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് റി​വ​ർ ഫെ​സ്റ്റി​വ​ൽ മ​ല​ബാ​റി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ എ​ത്തി​ച്ചെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.
മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ 2026ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കോ​ട​ഞ്ചേ​രി​യി​ൽ വി​ളം​ബ​ര ജാ​ഥ​യും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ക​യാ​ക്ക​ർ​മാ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ടൂ​റി​സ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​കും. മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കും. വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യു​ന്ന​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണും. കാ​ട്ടാ​ന ശ​ല്യം ത​ട​യു​ന്ന​തി​ന് വ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​ടി​ച്ച​ക്ക സ​ർ​ക്കാ​ർ സം​ഭ​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ എം​എ​ൽ​എ സി.​കെ. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, ജി​തി​ൻ പ​ല്ലാ​ട്ട്, ബോ​ബി ഷി​ബു, കേ​ര​ള ക​യാ​ക്കിം​ഗ് ആ​ൻ​ഡ് ക​നോ​യിം​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ബോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, ജോ​ബി ഇ​ല​ന്തൂ​ർ, റി​യാ​ന​സ് സു​ബൈ​ർ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, മി​നി സ​ണ്ണി, സ​ണ്ണി കാ​പ്പാ​ട് മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലും ചാ​ലി​പ്പു​ഴ​യി​ലു​മാ​യി ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് സി.​കെ. കാ​സിം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

തു​ട​ര്‍​ന്ന് പു​ലി​ക്ക​യം അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കിം​ഗ് സെ​ന്‍റ​റി​ല്‍ സ്ലാ​ലോം വി​ഭാ​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് പു​ലി​ക്ക​യ​ത്ത് പ്ര​ശ​സ്ത ഗാ​യ​ക​ന്‍ കൗ​ഷി​ക് ആ​ന്‍​ഡ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്ന് അ​ര​ങ്ങേ​റും. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ പു​ലി​ക്ക​യ​ത്ത് ദേ​ശീ​യ ക​യാ​ക്ക​ര്‍​മാ​രു​ടെ റാ​ങ്കിം​ഗ് മ​ത്സ​രം ഉ​ള്‍​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.
വൈ​കീ​ട്ട് അ​ഞ്ചി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. കാ​സിം എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. പ്രി​യ​ങ്കാ ഗാ​ന്ധി എം​പി മു​ഖ്യാ​തി​ഥി​യാ​കും.

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് പു​ല്ലൂ​രാം​പാ​റ​യി​ല്‍ ന​ട​ക്കു​ന്ന ഡൗ​ണ്‍ റി​വ​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

 

Tags : Nattuvishesham Districtnews Malabar River

Recent News

Corehub Up