x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ന്പ​നി ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു


Published: April 26, 2026 06:28 AM IST | Updated: April 26, 2026 06:28 AM IST

പാ​ല​ക്കാ​ട്: ലോ​ക മ​ല​ന്പ​നി (മ​ലേ​റി​യ) ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല​ത്തി​ൽ ന​ട​ന്ന വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ സ​ർ​വ​യ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​ഗീ​തു മ​രി​യ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ക​ഞ്ചി​ക്കോ​ട് ബ്രൊ​ക്കേ​ഡ് പോ​ളി​ടെ​ക്സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​ന്പ​നി​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മ​ല​ന്പ​നി രോ​ഗ പ​രി​ശോ​ധ​ന ക്യാ​ന്പും വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ‘മ​ല​ന്പ​നി ഇ​ല്ലാ​താ​ക്കാ​ൻ ഇ​പ്പോ​ൾ ന​മു​ക്ക് ക​ഴി​യും. ന​മു​ക്ക് ചെ​യ്യാം’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​ക മ​ല​ന്പ​നി ദി​നാ​ച​ര​ണ സ​ന്ദേ​ശം.

ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളി​ലാ​യി ആ​കെ 185 മ​ല​ന്പ​നി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ നാ​ല് കേ​സു​ക​ൾ ത​ദ്ദേ​ശീ​യ മ​ല​ന്പ​നി കേ​സു​ക​ളാ​ണ്. അ​ല​ന​ല്ലൂ​ർ, അ​ന്പ​ല​പ്പാ​റ, കു​ഴ​ൽ​മ​ന്ദം ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ൽ ആ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ.

ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ, ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ, മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര ചെ​യ്തു​വ​രു​ന്ന​വ​ർ, മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, റ​ബ​ർ തോ​ട്ട​ങ്ങ​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, ജോ​ലി​ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് മ​ല​ന്പ​നി വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
രോ​ഗം ബാ​ധി​ച്ച​വ​രെ ക​ടി​ച്ച കൊ​തു​കു​ക​ൾ ചു​റ്റു​മു​ള്ള​വ​രെ ക​ടി​ക്കു​ന്പോ​ഴാ​ണ് രോ​ഗം പ​ക​രു​ന്ന​ത്.

ഗ​ർ​ഭാ​വ​സ്ഥ​യി​ൽ മ​ലേ​റി​യ ബാ​ധി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ അ​നീ​മി​യ, മാ​തൃ​മ​ര​ണം, മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വം, ഭാ​രം കു​റ​ഞ്ഞ കു​ഞ്ഞു​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് മ​ല​ന്പ​നി കാ​ര​ണ​മാ​കും. കൃ​ത്യ​സ​മ​യ​ത്ത് ചി​കിൽസിച്ചി​ല്ലെ​ങ്കി​ൽ മ​ലേ​റി​യ പെ​ട്ടെ​ന്ന് ഗു​രു​ത​ര​മാ​യ രോ​ഗ​ത്തി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും വ്യാ​പി​ക്കും. ഗ​ർ​ഭി​ണി​ക​ൾ, ശി​ശു​ക്ക​ൾ, അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ, മ​റ്റു ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​രെ മ​ലേ​റി​യ വ​ള​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. കൊ​തു​കു ക​ടി​യേ​ൽ​ക്കു​ന്ന​ത് വ​ഴി​യും മ​ല​ന്പ​നി രോ​ഗി​യു​ടെ ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തു വ​ഴി​യും ചു​രു​ക്കം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഗ​ർ​ഭാ​വ​സ്ഥ​യി​ൽ അ​മ്മ​യി​ൽനി​ന്ന് കു​ഞ്ഞി​ലേ​ക്കും മ​ല​ന്പ​നി പ​ക​രു​ന്നു.

മ​ല​ന്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ

പ​നി​യോ​ടൊ​പ്പം ശ​ക്ത​മാ​യ കു​ളി​രും ത​ല​വേ​ദ​ന​യും പേ​ശി വേ​ദ​ന​യു​മാ​ണ് മ​ല​ന്പ​നി​യു​ടെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. വി​റ​യ​ലോ​ടു​കൂ​ടി ആ​രം​ഭി​ച്ച് ശ​ക്ത​മാ​യ പ​നി​യും കു​ളി​രും ദി​വ​സേ​ന​യോ ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലോ മൂ​ന്നു​ദി​വ​സം കൂ​ടു​ന്പോ​ഴോ ആ​വ​ർ​ത്തി​ക്കു​ക, മ​നം​പു​ര​ട്ട​ൽ, ഛർ​ദ്ദി, ചു​മ, ത്വ​ക്കി​ലും ക​ണ്ണി​ലും മ​ഞ്ഞ​നി​റം എ​ന്നി​വ​യും ഉ​ണ്ടാ​കാ​റു​ണ്ട്. പ​നി, ശ​ക്ത​മാ​യ ത​ല​വേ​ദ​ന എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​യും മ​ല​ന്പ​നി കാ​ണാ​റു​ണ്ട്.

അം​ഗീ​കൃ​ത ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പ്ര​കാ​രം മ​ല​ന്പ​നി​ക്കെ​തി​രാ​യ ഫ​ല​പ്ര​ദ​മാ​യ സ​ന്പൂ​ർ​ണ​ചി​കി​ത്സ ജി​ല്ല​ക​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര ചെ​യ്തു വ​രു​ന്ന​വ​ർ എ​ന്നി​വ​ർ അ​ടു​ത്തു​ള്ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി നി​ർ​ബ​ന്ധ​മാ​യും ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം ഇ​ല്ല എ​ന്നു​റ​പ്പു​വ​രു​ത്ത​ണം.

ആ​രം​ഭ​ത്തി​ലേ രോ​ഗം ക​ണ്ടു​പി​ടി​ച്ച് സ​ന്പൂ​ർ​ണ​ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക, കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കു​വാ​നാ​യി വ്യ​ക്തി​ഗ​ത സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക, മ​ല​ന്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന കൊ​തു​കു​ക​ൾ വെ​ള്ള​ത്തി​ൽ മു​ട്ട​യി​ട്ട് വ​ള​രു​ന്ന​തി​നാ​ൽ വീ​ടി​നു​ള്ളി​ലും പ​ര​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക, ആ​ഴം കു​റ​ഞ്ഞ കി​ണ​റു​ക​ളി​ലും മ​റ്റും കൂ​ത്താ​ടി​ക​ളെ ഭ​ക്ഷി​ക്കു​ന്ന ഗ​പ്പി, ഗാം​ബൂ​സി​യ തു​ട​ങ്ങി​യ ചെ​റു മ​ത്സ്യ​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ക​യോ കി​ണ​റു​ക​ളും ടാ​ങ്കു​ക​ളും കൊ​തു​കു ക​ട​ക്കാ​ത്ത വി​ധം വ​ല​കൊ​ണ്ട് മൂ​ടി സം​ര​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക, റോ​ഡ്-​കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ജ​ല ദൗ​ർ​ല​ഭ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ടാ​ങ്കു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും കൊ​തു​ക് വ​ള​രു​ന്നി​ല്ലെ​ന്നു​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് മ​ല​ന്പ​നി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Tags : Malampani Day celebrations

Recent News

Corehub Up