x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പു​ഴ ഉ​ദ്യാ​ന​വി​ക​സ​നം: അ​നാ​സ്ഥ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​യോ​ഗം

വെബ് ഡെസ്ക്
Published: July 31, 2026 12:31 AM IST | Updated: July 31, 2026 12:31 AM IST

മ​ല​മ്പു​ഴ ഗാ​ർ​ഡനു മു​ന്നിൽ നടത്തിയ പ്ര​തി​ഷേ​ധ​യോ​ഗം

മ​ല​മ്പു​ഴ: മ​ല​മ്പു​ഴ ഉ​ദ്യാ​ന ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ക, ഉ​ദ്യാ​നം സ​ന്ദ​ർ​ശ​ക​ർ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക, മ​ല​മ്പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ണി​ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ല​മ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തു​മാ​സ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന മ​ല​മ്പു​ഴ ഗാ​ർ​ഡ​ന്‍റെ മു​ന്പി​ൽ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സ​മ​ര​പ​രി​പാ​ടി​ക​ൾക്കായി ആ​ക്്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. കേ​ര​ള സ​ർ​വോ​ദ​യ മ​ണ്ഡ​ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​മ്പു​ഴ സം​ര​ക്ഷ​ണ​സ​മി​തി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് മ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​മ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​ൻ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ല​മ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു. ​ഇ​ബ്രാ​ഹിം, ടി.​പി. ക​ന​ക​ദാ​സ്, പി. ​ആ​ന്‍റ​ണി റോ​ബ​ർ​ട്ട്, ഷാ​ന്‍റി ടോ​മി, പി. ​ക​മ​ലാ​ധ​ര​ൻ, കെ. ​ചെ​ന്താ​മ​രാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Malampuzha Garden NattuVishasham DistrictNews

Recent News

Corehub Up